Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃശ്ചികതയുമാണ്; എന്റെ മരുമകൻ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നു; ഈ കുഞ്ഞ് ചിരഞ്ജീവി സർജയുടെ പുനർജന്മമോ?

ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃശ്ചികതയുമാണ്; എന്റെ മരുമകൻ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നു; ഈ കുഞ്ഞ് ചിരഞ്ജീവി സർജയുടെ പുനർജന്മമോ?

മറുനാടൻ ഡെസ്‌ക്‌

അകാലത്തിൽ പൊലിഞ്ഞ ചിരഞ്ജീവി സർജയുടെയും മേഘ്ന രാജിന്റെയും കടിഞ്ഞൂൽ കൺമണിയുടെ ജനനത്തിനും പ്രത്യേകതകളേറെ. ചിരഞ്ജീവി സർജയുടെ പുനർജന്മമാണ് കുഞ്ഞെന്ന പ്രചാരണം നേരത്തേ തന്നെ ആരാധകർ ആരംഭിച്ചിരുന്നു. എന്നാൽ, ഇപ്പോഴിതാ വീട്ടുകാർ തന്നെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ചില പ്രത്യേകതകൾ ചൂണ്ടിക്കാട്ടുകയാണ്. മൂന്ന് വർഷം മുമ്പ് ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ചത്. ‘മൂന്ന് വർഷം മുമ്പ് ഇതേ ദിവസമാണ് ചിരുവിന്റെയും മേഘ്നയുടെയും വിവാഹം ഉറപ്പിക്കുന്നത്. ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃച്ഛികതയുമാണ്. എന്റെ മരുമകൻ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നു.’–മേഘ്നയുടെ അമ്മ പ്രമീള മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വർഷം മുമ്പ് ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ചത്.

ബെംഗളൂരുവിലുള്ള മേഘ്നയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. അടുത്തസുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് അന്ന് പങ്കെടുത്തത്. തുടർന്ന് ലീല പാലസിൽ വച്ച് ചെറിയൊരു പാർട്ടിയും നടത്തിയിരുന്നു. സർജ കുടുംബത്തെ സംബന്ധിച്ചടത്തോളം ഒക്ടോബർ മാസത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒക്ടോബർ 17 ആണ് ചിരഞ്ജീവി സർജയുടെ ജന്മദിനം. സഹോദരൻ ധ്രുവ് സർജയുടേത് ഒക്ടോബർ ആറിനും.

‘11.07 നാണ് അവന്റെ ജനനം. ഈ കഴിഞ്ഞ നാല് മാസം, എങ്ങനെയാണ് ഓരോ നിമിഷവും കടന്നുപോയതെന്ന് അറിയില്ല. ഭർത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. എന്റെ മകളുടെ മാനസികാവസ്ഥ എത്ര വിഷമം നിറഞ്ഞതായിരുന്നു. എന്നാൽ ഒരു ശക്തി അവൾക്കൊപ്പമുണ്ടായിരുന്നു. മേഘ്ന ബോൾഡ് ആയ പെൺകുട്ടിയാണ്. മാത്രമല്ല കുടുംബം മുഴുവൻ അവൾക്കൊപ്പം നിന്നു.’–പിതാവ് സുന്ദർരാജ് പറയുന്നു.

‘2017 ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരുവിന്റെയും വിവാഹം ഉറപ്പിക്കുന്നത്. കുഞ്ഞ് ഉണ്ടായതും ഇതേ ദിവസം തന്നെ. ചിരുവിന്റെ പുനർജന്മമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു. കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്നയുടെ അരികിൽ വച്ചിരുന്നു. അവൻ ജനിച്ച ഉടൻ ചിരുവിെനയാണ് ഞങ്ങൾ ആദ്യം കാണിച്ചത്.’–സുന്ദർരാജ് പറഞ്ഞു. 22ന് രാവിലെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം.

ചിരഞ്‍ജീവിയുടെ വിയോഗവേദനയിൽ നിന്നും മുക്തമാകാത്ത കുടുംബത്തിന് പുതിയ വെളിച്ചമായാണ് ഈ കുഞ്ഞിന്റെ ജനനത്തെ എല്ലാവരും കാണുന്നത്. എന്നാൽ പിറക്കാൻ പോകുന്നത് ആൺകുഞ്ഞ് ആണെന്നും തന്നെ പോലെ അവൻ കുസൃതി കാട്ടുമെന്നും സഹോദരൻ പറഞ്ഞിരുന്നതായി ധ്രുവ് സർജ പറയുകയാണ്. “ചേട്ടൻ അച്ഛനാകാൻ ഒരുങ്ങുകയാണ്. മകനാണെങ്കിൽ അവന് ചേട്ടന്റെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. കാരണം സ്കൂൾ കാലഘട്ടങ്ങളിൽ ചേട്ടന്റെ കുസൃതികാരണം ടീച്ചർമാർക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസിൽ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാൻ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആൺകുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതി കാട്ടുമെന്നുമായിരുന്നു മറുപടിയായി ചേട്ടൻ പറഞ്ഞത്” ധ്രുവ് പറഞ്ഞു.

ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്‌ന ഇപ്പോൾ താമസിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മേഘ്‌നയുടെ ബേബി ഷവർ വീട്ടുകാർ ആഘോഷമാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. സഹോദരന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപയുടെ വെള്ളിതൊട്ടിലാണ് ധ്രുവ ഒരുക്കിവച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP