Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേര്യമംഗലത്ത് വനപാലകർ വീട് കയറി ആക്രമിച്ചെന്ന ആരോപണം കളവോ? സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്; വനപാലകർ സിനിമാസ്‌റ്റൈലിൽ വീട്ടിലേക്ക് ഇടിച്ചുകയറിയെന്നും കുനിച്ചുനിർത്തി ഇടിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും വീട്ടുകാരുടെ മൊഴി; വീട്ടുടമയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ സംഭവത്തിന്റെ പിന്നാമ്പുറക്കഥ ഇങ്ങനെ

നേര്യമംഗലത്ത് വനപാലകർ വീട് കയറി ആക്രമിച്ചെന്ന ആരോപണം കളവോ? സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്; വനപാലകർ സിനിമാസ്‌റ്റൈലിൽ വീട്ടിലേക്ക് ഇടിച്ചുകയറിയെന്നും കുനിച്ചുനിർത്തി ഇടിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും വീട്ടുകാരുടെ മൊഴി; വീട്ടുടമയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ സംഭവത്തിന്റെ പിന്നാമ്പുറക്കഥ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നേര്യമംഗലത്ത് വനപാലകർ വീടുകയറി ആക്രമിച്ചെന്ന ആരോപണം ഉയർന്ന സംഭവത്തിൽ ട്വിസ്റ്റ്. വനംവകുപ്പ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ വീട്ടുടയെയും മകനെയും അറസ്റ്റുചെയ്തെന്ന് പൊലീസ്. ഇയാൾ വെട്ടിക്കടത്തിയ തേക്കിൽ തീർത്ത മര ഉരുപ്പിടികൾ കണ്ടെടുത്തെന്നും കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ ജീവനക്കാരെ ആക്രമിച്ചെന്നും വനംവകുപ്പധികൃതർ. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്ന വിവരങ്ങൾക്കപ്പുറമെന്ന് പരക്കെ വിലയിരുത്തൽ.

നേര്യമംഗലം കോളനി ഭാഗത്ത് ഇടക്കുടിയിൽ സുരേന്ദ്രൻ, ഭാര്യ ഷാനി, മകൻ നിർമ്മൽ എന്നിവരെ ഇന്നലെ രാത്രി വീട്ടിലെത്തിയ വനംവകുപ്പ് ജീവനക്കാർ അതിക്രൂരമായി മർദ്ദിച്ചതായി ഇന്ന് രാവിലെ ബന്ധു അമൽരാജാണ് മറുനാടനോട് വെളിപ്പെടുത്തിയത്. രാത്രി 11 മണിയോടടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെന്നറിഞ്ഞാണ് താൻ ആക്രമണം നടന്ന വീട്ടിലേയ്ക്ക് എത്തിയതെന്നും കൺമുന്നിൽ നടന്നത് കണ്ട് നിൽക്കാൻ പോലും കഴിയാത്തത്ര ക്രൂരതയായിരുന്നെന്നുമായിരുന്നു അമലിന്റെ നേർസാക്ഷ്യം.

അക്രമം ചോദ്യം ചെയ്ത തന്നെ ഒരു ഉദ്യോഗസ്ഥൻ കഴുത്തിനുകുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്ത് ശ്വാസം മുട്ടിച്ചെന്നും പിതാവിന്റെ സഹോദരനായ സുരേന്ദ്രനെയും ഭാര്യയെയും കുനിച്ചുനിർത്തി ഇടിച്ചെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങളാണ് വീട്ടിൽ നടന്നതെന്നും വീട്ടുപകരണങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും അലമാരയിൽ വീടുപണിക്കായി സൂക്ഷിച്ചിരുന്ന പണം കാണാതായതായും അമൽരാജ് വെളിപ്പെടുത്തിരുന്നു.

ആളുകൾ കൂടിയതോടെ സ്ഥലത്തെത്തിയ ഊന്നുകൽ പൊലീസ് സുരേന്ദ്രനെ സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുപോയെന്നും വിട്ടയച്ചിട്ടില്ലന്നും അമൽ വ്യക്തമാക്കിയിരുന്നൂ. എന്നാൽ ഈ ആരോപണത്തിൽ കഴമ്പില്ലന്നായിരുന്നു വനംവകുപ്പധികൃതരുടെ വിശദീകരണം.
നേര്യമംഗലം കാഞ്ഞിരവേലിയിലെ സർക്കാർ വക തേക്ക് പ്ലാന്റേഷനിൽ നിന്നും സുരേന്ദ്രൻ 6 കഴകൾ മുറിച്ചുകടത്തിയതായി മൊഴി ലഭിച്ചിരുന്നെന്നും. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സെർച്ച് വാറണ്ടുമായി ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിൽ എടുക്കാനെത്തിയപ്പോൾ ഇയാളും കുടംബാംഗങ്ങളും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്നുമാണ് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ ആമുഖമായി സുചിപ്പിച്ചത്.

റേഞ്ചോഫീസറുടെ വിവരണത്തിന്റെ പൂർണ്ണരൂപം:

സെർച്ച് വാറണ്ടുമായി കസ്റ്റഡിയിൽ എടുക്കാൻ ചെല്ലുമ്പോൾ ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. രണ്ട് ഗാർഡുകളെ വീട് കാവൽ നിർത്തി, ബാക്കിയുള്ളവർ മടങ്ങി. ഇവരിലൊരാൾ വനിതയായിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ സുരേന്ദ്രൻ വീട്ടിലെത്തി. വനംവകുപ്പ് ജീവനക്കാരെ കണ്ടതോടെ ഇയാൾക്ക് കലിയിളകി. തുടർന്ന് വീടിനുള്ളിൽ നിന്നും വാക്കത്തിയെടുത്തുകൊണ്ടുവന്ന് ജീനക്കാരെ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയായിരുന്നു.

ഇതെത്തുടർന്ന് ജീവനക്കാർ രണ്ടുപേരും പ്രാണരക്ഷാർത്ഥം ഇരുളിലൂടെ ഓടി. പുരുഷ ഗാർഡ് 50 മീറ്ററോളം അകലെ ഒരു വീട്ടിൽകയറി ഒളിച്ചു. വനിത ഗാർഡിനെ 500 മീറ്ററോളം ഇയാൾ കൊലവിളിയുമായി പിൻതുടർന്നെത്തി. ഇവരും വഴിയരുകിലെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഈ വിവരം ഊന്നുകൽ പൊലീസിൽ അറിയിച്ചു.തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഇയാളുടെ വീടുവളഞ്ഞു. കസ്റ്റഡിയിൽ എടുക്കാനെത്തിയപ്പോൾ ഇയാൾ വീണ്ടും അക്രമാസക്തനായി. സഹായത്തിനായി ഭാര്യയും മകനും ഇയാൾക്കൊപ്പം ചേർന്നു. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നിന്നും തൊണ്ടികണ്ടെടുക്കാനായിട്ടില്ല. കേസ്സിൽ അന്വേണം തുടരുകയാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ പ്രകാരം ഊന്നുകൽ പൊലീസിൽ മറുനാടൻ അന്വേഷിച്ചപ്പോൾ സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്തതായും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും സി ഐ സ്ഥിരീകരിച്ചിരുന്നു. വൈകിട്ടോടെ സംഭവത്തിന്റെ ചിത്രം വീണ്ടും മാറി. സുരേന്ദ്രൻ തേക്ക് പ്ലാന്റേഷനിൽ നിന്നും മുറിച്ചുകടത്തിയ തേക്ക് ഉപയോഗിച്ച് നിർമ്മിച്ച മരഉരുപ്പടികൾ കണ്ടെത്തിയെന്നും ഇവ കസ്റ്റഡിയിൽ എടുത്തെന്നും വനംവകുപ്പധികൃതർ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. കൃത്യനിർവ്വഹണത്തിനിടെ വനിതയടക്കം മൂന്ന് ജീവനക്കാരെ സുരേന്ദ്രൻ ആക്രമിച്ചെന്നും ഇത് സംബന്ധിച്ച് ഊന്നുകൽ പൊലീസിൽ പരാതി നൽകിയതായും അറിയിപ്പിൽ സൂചിപ്പിച്ചിരുന്നു.

അറിയിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരി നീനു പ്രതീപ്, വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരൻ അഭിജിത്ത് എസ് എസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ്. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ മാസം 17-ന് വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിലെ പ്രതിയായാണ് സുരേന്ദ്രൻ. കസ്റ്റഡിയിൽ എടുക്കാൻ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ ജീവനക്കാരെ അക്രമിച്ചത്. സുരേന്ദ്രന്റെ പുതിയ വീട് പണിയുടെ ആവശ്യത്തിലേക്ക് കാഞ്ഞിരവേലി തേക്ക് തോട്ടത്തിൽ നിന്നിരുന്ന ഉണക്ക തേക്ക് കഴകൾ സഹായികളെ കൂട്ടി മുറിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഉരുപ്പടികൾ നിർമ്മിച്ചിരുന്നു.

തുടർന്ന് സുരേന്ദ്രൻ പുതുതായി പണിതുകൊണ്ടിരുന്ന പുരയിടത്തിൽ നിന്നും അവ കണ്ടെത്തിയിരുന്നതും,തേക്ക് കഴകൾ കയറ്റികൊണ്ട് പോകുവാൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുള്ളതാണ്. നിലവിൽ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു .റിമാന്റിലായ സുരേന്ദ്രനെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങുവാൻ ശ്രമം ആരംഭിച്ചിച്ചുണ്ട്.

ഈ കേസ് കൂടാതെ വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ തന്നെ OR 07/2020 നമ്പർ കേസിലും സുരേന്ദ്രൻ പ്രതിയാണ്. കേരള എക്‌സൈസ് വകുപ്പിലെ ജീവനക്കാരനായിരുന്ന സുരേന്ദ്രനെ സർവീസിലിരിക്കെ അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്നും നീക്കം ചെയ്തിട്ടുള്ളതാണ്. ഇയാൾ പല ഫോറസ്റ്റ്, പൊലീസ്, എക്‌സൈസ് കേസ്സുകളിലും പ്രതിയാണ്.

സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സുരേന്ദ്രനെയും മകൻ നിർമ്മലിനെയും അറസ്റ്റുചെയ്തിട്ടുണ്ടെന്നും നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുമെന്നും ഊന്നുകൽ പൊലീസ് അറിയിച്ചു. സുരേന്ദ്രന്റെ ഭാര്യ ഇന്ന് രാവിലെ സ്റ്റേഷനിലെത്തി മൊഴി നൽകിയതായി ബന്ധുവെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ കേസെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതെല്ലാം തുടരന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന കാര്യമാണെന്ന് മാത്രമാണ് പൊലീസ് നൽകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP