Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റേറ്റിങ് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന പൊലീസ് കമ്മീഷ്ണറെ അപകീർത്തിപ്പെടുത്തി; റിപ്പബ്ലിക്ക് ടിവിക്കെതിരെ വീണ്ടും കേസ്; കേസ് മുംബെ പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏൽപ്പിച്ചെന്ന കാരണത്താൽ  

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുംബൈ പൊലീസിനെ അപകീർത്തിപ്പെടുത്തിയ റിപ്പബ്ലിക് ടി.വിക്കെതിരെ കേസെടുത്തു. റിപ്പബ്ലിക് ടി.വിയുടെ എക്സിക്യൂട്ടീവ് എഡിറ്റർ, ആങ്കർ, രണ്ട് റിപ്പോർട്ടർമാർ എന്നിവർക്കെതിരെയും മറ്റ് ചില എഡിറ്റോറിയൽ സ്റ്റാഫിനുമെതിരെയുമാണ് കേസ്. റിപ്പബ്ലിക് ടി.വിയുടെ റേറ്റിങ് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന പൊലീസ് കമ്മീഷണർ പരംബീർ സിംഗിനെ അപകീർത്തിപ്പെടുത്തുകയും മുംബെ പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏൽപ്പിക്കുകയും ചെയ്തതിനാണ് കേസ്.

മുംബൈ പൊലീസിനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പബ്ലിക് ടി.വിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ ക്രിമിനൽ കേസാണിത്. എൻ.എം ജോഷി മാർഗ് പൊലീസ് സ്റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശശികാന്ത് പവാർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണവും വിദ്വേഷ, വർഗീയ പ്രചാരണങ്ങളും തടയുന്നതിനുള്ള സോഷ്യൽ മീഡിയ ലാബ് വിങിലുള്ള ഉദ്യോഗസ്ഥനാണ് പവാർ.

പരംബീർ സിംഗിനെതിരെ പൊലീസ് സേനയിലെ തന്നെ ഉദ്യോഗസ്ഥർ കലാപത്തിന് തയ്യാറെടുക്കുന്നു എന്ന തലക്കെട്ടിൽ റിപ്പബ്ലിക് ടി.വി നടത്തിയ ചർച്ചയ്ക്കെതിരെയാണ് കേസെടുത്തത്. പരംബീർ സിങ് മുംബൈ പൊലീസിൻെ്റ പ്രതിച്ഛായ തകർക്കുന്നതായി ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായമുണ്ടെന്നും അതിനാൽ കീഴുദ്യോഗസ്ഥർ അദ്ദേഹത്തിൻെ്റ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നില്ലെന്നുമാണ് റിപ്പബ്ലിക് ടി.വിയുടെ പ്രചാരണം.

റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ഷാവൻ സെന്നിൻെ്റ റിപ്പോർട്ടിൻെ്റ അടിസ്ഥാനത്തിൽ അവതാരകയായ ശിവാനി ഗുപ്തയും സാഗരിക മിത്രയുമാണ് ചർച്ച നടത്തിയത്. ഇത്തരം ചർച്ചകളിലൂടെ പൊലീസിനെതിരെ ബോധപൂർവമായ കലാ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP