Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരന് തലയൂരുക എളുപ്പമല്ല; പരാതിയിലെ കാര്യങ്ങളിൽ ഉറച്ചു നിന്ന് ഹരികൃഷ്ണൻ നമ്പൂതിരി മൊഴി നൽകി; പരാതി ലഭിച്ചിട്ടും അന്വേഷണത്തിൽ വീഴ്ച വരുത്തിയ ആറന്മുള പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിനെ ചുമതലയിൽ നിന്ന്‌ മാറ്റി

സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരന് തലയൂരുക എളുപ്പമല്ല; പരാതിയിലെ കാര്യങ്ങളിൽ ഉറച്ചു നിന്ന് ഹരികൃഷ്ണൻ നമ്പൂതിരി മൊഴി നൽകി; പരാതി ലഭിച്ചിട്ടും അന്വേഷണത്തിൽ വീഴ്ച വരുത്തിയ ആറന്മുള പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിനെ ചുമതലയിൽ നിന്ന്‌ മാറ്റി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വ്യവസായ സ്ഥാപനത്തിലേക്ക് പാർട്ണർ ഷിപ്പ് വാഗ്ദാനം ചെയ്ത് കുമ്മനം രാജശേഖരൻ അടക്കം 30.70 ലക്ഷം തട്ടിയെന്ന പരാതിയിലുറച്ച് ആറന്മുളയിലെ ജ്യോത്സ്യനായ പുത്തേഴത്ത് ഇല്ലം പിആർ ഹരികൃഷ്ണൻ നമ്പൂതിരി. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആവർത്തിച്ചും അരക്കിട്ടുറപ്പിച്ചും ഹരികൃഷ്ണൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. പരാതി കൈവശം ലഭിച്ചിട്ടും അന്വേഷണത്തിൽ വീഴ്ച വരുത്തിയ ആറന്മുള പൊലീസ് ഇൻസ്പെക്ടർ ജി. സന്തോഷ്‌കുമാറിനെ മാറ്റി പകരം മലയാലപ്പുഴ എസ്എച്ച്ഓ ബിനുവിന് ചുമതല കൈമാറി. എസ്‌പി കൈമാറിയ പരാതിയിൽ അന്വേഷണം നടത്തുന്നതിനും കേസ് രജിസ്റ്റർ ചെയ്യുന്നതിനും മനഃപൂർവം വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. സന്തോഷ് കുമാറിനെതിരേ വകുപ്പു തല നടപടിക്കും സാധ്യതയേറി.എന്നാൽ, കോവിഡ് നിരീക്ഷണത്തിൽ ആയതുകൊണ്ടാണ് സന്തോഷ് കുമാറിനെ മാറ്റിയതെന്നാണ് പൊലീസ് ഭാഷ്യം.

എസ്‌പിക്ക് നൽകിയ പരാതിയിൽ ഉറച്ചു നിന്നു കൊണ്ടാണ് ഹരികൃഷ്ണൻ നമ്പൂതിരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയത്. ഇതോടെ കുമ്മനത്തിന്റെ പങ്ക് കേസിൽ ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടു. ഇന്നലെ പത്രസമ്മേളനം നടത്തി കുമ്മനം നിഷേധിച്ച കാര്യങ്ങൾ കളവാണെന്നാണ് ഹരികൃഷ്ണന്റെ മൊഴി. കുമ്മനം പറഞ്ഞിട്ട് തന്നെയാണ് താൻ പണം നിക്ഷേപിച്ചത് എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ഹരികൃഷ്ണൻ ചെയ്തിരിക്കുന്നത്. തട്ടിപ്പിൽ കുമ്മനത്തിന്റെ പിഎ പ്രവീൺ വി പിള്ളയുടെയും മറ്റു മുഴുവൻ പ്രതികളുടെയും പങ്കിനെ കുറിച്ച് ശക്തമായ മൊഴി തന്നെയാണ് നമ്പൂതിരി നൽകിയിട്ടുള്ളത്.

ആറന്മുള പൊലീസ് പരാതി വച്ചു താമസിപ്പിച്ചത് എന്തു കാരണത്താലാണ് എന്നതിനെ കുറിച്ച് എസ്‌പി അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുള്ളതായും അറിയുന്നു. സിപിഎമ്മിന്റെ സമ്മർദവും ഇക്കാര്യത്തിലുണ്ട്. അതേ സമയം, കുമ്മനത്തെയും സംഘത്തെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ കേസിലെ രണ്ടാം പ്രതി മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. പണം വാങ്ങിയിട്ടുണ്ടെന്നും താൻ അത് തിരിച്ചു നൽകുമെന്നുമാണ് രണ്ടാം പ്രതി വിജയൻ പറയുന്നത്. കുമ്മനത്തിന്റെ പങ്ക് ഇയാൾ നിഷേധിച്ചിട്ടുമില്ല. കുമ്മനത്തിനെതിരായ കേസ് വീണു കിട്ടിയ ആയുധമാക്കി സിപിഎം പ്രചാരണം തുടങ്ങിയിട്ടുമുണ്ട്. ശിവശങ്കറിനെതിരായ കേസ് മുന്നോട്ടു പോവുകയും മുഖ്യമന്ത്രിക്ക് എതിരായ കുറുക്ക് മുറുകുകയും ചെയ്യുന്നതോടെ വിഷയം ആളിക്കത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഒരു തരത്തിലും കുമ്മനത്തെ കേസിൽ നിന്നൊഴിവാക്കാൻ സാധിക്കാത്ത തരത്തിലാകും അന്വേഷണം നടക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP