Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറയാതെ ഉള്ളി വില; വിലയിൽ മാറ്റം വരാൻ രണ്ട് ആഴ്ച

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സവാള, ഉള്ളി എന്നിവയുടെ വില രണ്ടാഴ്ചയോളം ഉയർച്ചയിൽ തന്നെ. ഇന്നും പലയിടത്തും കിലോ നൂറിനോട് അടുത്താണ് വില. മഹാരാഷ്ട്രയിലെ നാസിക്, പൂന, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നാണു പ്രധാനമായും കേരളത്തിൽ സവാള എത്തുന്നത്.

മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞതാണു പെട്ടെന്ന് വില ഉയരാൻ കാരണമായത്. വൻകിട സ്റ്റോറുകളിൽ ആറു മാസം വരെ പഴക്കമുള്ള സവാള വലിയ തോതിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നതിനാലാണ് ഈ നിരക്കിലെങ്കിലും നിൽക്കുന്നതെന്നാണ് വ്യാപാരികളുടെ പക്ഷം. സവാള സ്റ്റോക്ക് ചെയ്യുന്നതുപോലെ നീണ്ട കാലത്തേക്ക് ഉള്ളി കരുതിവയ്ക്കാനാകില്ല.

ഈജിപ്തിൽനിന്നും സവാള ഇറക്കുമതിക്ക് നീക്കമുണ്ടെങ്കിലും എത്താൻ രണ്ടാഴ്ചയിലേറെ വൈകും. ഈജിപ്ഷ്യൻ സവാളയുടെ രുചിഭേദം ഇവിടെ ഏറെ താൽപര്യമില്ല. ഉള്ളി ഇറക്കുമതിയിൽ താമസം നേരിട്ടാൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. തുർക്കിയിൽനിന്നും ഇറാനിൽ നിന്നുമാണ് ഉള്ളി ഇറക്കുമതി പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്രയ്ക്കു പുറമേ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും ഉള്ളി കൃഷിയുണ്ട്. എന്നാൽ മഴമൂലം ഇവിടെയും ഉത്പാദനം കുറഞ്ഞതാണ് നിലവിൽ വില വർധനയ്ക്ക് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP