Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എല്ലാവർക്കും വെറുക്കപ്പെട്ടവനായെന്നും ഹോട്ടലിൽ മുറിപോലും കിട്ടുന്നില്ലെന്നും കോടതിമുറിയിൽ ശിവശങ്കർ; മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ; ശിവശങ്കറിനെ ഈ മാസം 28വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഈ മാസം 28വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടതിനു ശേഷമാണ് അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി നിർദ്ദേശം. മുൻകൂർ ജാമ്യാപേക്ഷയിൽ 28ന് വിധി പറയും.

ശിവശങ്കറിന് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വർണക്കടത്തിനു സഹായിക്കാൻ ഉപയോഗിച്ചുവെന്ന് ഇഡി പറഞ്ഞു. ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ ഇഡി കോടതിയിൽ സമർപ്പിച്ചു.

സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് ഇഡിക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കർ സഹായം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വർണക്കടത്തിനെ സഹായിക്കാൻ ഉപയോഗിച്ചു. കാർഗോ ക്ലിയർ ചെയ്യാൻ ശിവശങ്കർ കസ്റ്റംസ് അധികൃതരെ വിളിച്ചു. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥൻ ആയതിനാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതുകൊണ്ട് ശിവശങ്കറിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടു.

തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലാണ് ആരോപണം ഉയർന്നിരിക്കുന്നതെന്ന് ശിവശങ്കർ കോടതിയിൽ പറഞ്ഞു. ആരോപണങ്ങൾ തന്റെ സ്വകാര്യ, ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. താൻ ഒറ്റപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി മാറി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം വസ്തുതാപരമല്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു.

ശിവശങ്കറിനെ കേസിൽ പ്രതിചേർത്തിട്ടില്ലാത്തിനാൽ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്ന്, കസ്റ്റംസ് കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നും കസ്റ്റംസ് അഭിഭാഷകൻ പറഞ്ഞു.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP