Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മാപ്പ് ബിഗ് ബാഷ്' T10 ക്രിക്കറ്റ് ടൂർണമെന്റ് ശനി, ഞായർ തീയ്യതികളിൽ

'മാപ്പ് ബിഗ് ബാഷ്' T10 ക്രിക്കറ്റ് ടൂർണമെന്റ് ശനി, ഞായർ തീയ്യതികളിൽ

രാജു ശങ്കരത്തിൽ

ഫിലഡൽഫിയാ: മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഒക്ടോബർ 24 - 25 (ശനി , ഞായർ) എന്നീ തീയ്യതികളിൽ 'മാപ്പ് ബിഗ് ബാഷ്' എന്ന പേരിൽ T10 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ന്യൂ ജേഴ്സിയിലെ പ്രശസ്തമായ മിൽസ് ക്രീക്ക് പാർക്കിൽ വച്ച് നടത്തുന്ന ( Mills Creek Park, 300 Beverly Rancocas Road, Willingboro, NJ 08046) ഈ ടൂർണമെന്റിൽ ബക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മാത്യു വെയ്ൻട്രുബ് മുഖ്യാഥിതി ആയിരിക്കും.

മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 600 ഡോളർ ക്യാഷ് പ്രൈസും, റണ്ണർ അപ്പിന് 300 ഡോളർ ക്യാഷ് പ്രൈസും ചടങ്ങിൽ വച്ച് നൽകുന്നതാണ്. കൂടാതെ മാൻ ഓഫ് ദി സീരീസ്, ബെസ്‌ററ് ബാറ്റ്സ്മാൻ, ബെസ്‌ററ് ഫീൽഡർ എന്നിവരെയും തിരഞ്ഞെടുത്ത് പ്രത്യേക പുരസ്‌ക്കാരങ്ങൾ തദവസരത്തിൽ നൽകും.

ഓരോ ടീമും 10 ഓവർ വീതം കളിക്കുന്ന മത്സരത്തിൽ 9 കളിക്കാർ വീതമായിരിക്കും ഉണ്ടായിരിക്കുക. ഹാർഡ് ടെന്നീസ് ബോൾ ഉപയോഗിച്ച് കളിക്കുന്ന ഈ മത്സരത്തിൽ മൊത്തം 8 ടീമുകളാണ് മാറ്റുരക്കുന്നത്. പ്രഫഷണൽ ക്രിക്കറ്റ് അംബയറിങ് ലൈസൻസുള്ള അംബയർമാരായിരിക്കും മത്സരങ്ങൾ ആദ്യാവസാനംവരെ സസൂഷ്മം നിയന്ത്രിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പരിപാടിയിലുടനീളം വളരെ കർശനമായി പാലിക്കുമെന്ന് ടൂർണമെന്റ് കോർഡിനേറ്റേഴ്സ്മാരായ സുനിൽ ജോൺ, ഗിഫ്റ്റ്‌സൺ ജോർജ് എന്നിവർ വ്യക്തമാക്കി.

ഒന്നാം സമ്മാനം സ്‌പോൺസർ ചെയ്തിരിക്കുന്നത് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ആണ്. രണ്ടാം സമ്മാനം സ്‌പോൺസർ ചെയ്തിരിക്കുന്നത് ഈ അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ സുബ്രമണ്യ ആലങ്കാട്ടിന്റെ നാമധേയത്തിലുള്ളതാണ്.

മണിലാൽ മത്തായി, അഡ്വക്കേറ്റ് ജോസ് കുന്നേൽ, ജോൺസി ജോസഫ്, ഡെന്നിസ് ജേക്കബ്, സജീവ് ശങ്കരത്തിൽ, കാശ്മീർ ഗാർഡൻ, ഷിനു ജോസഫ്, CGF ഇൻഷുറൻസ്, DASCASE, കുട്ടനാട് ഗ്രോസറി, മല്ലു കഫെ , ഓൾസ്റ്റേറ്റ് ഇൻഷുറൻസ്, ദിലീപ് വർഗീസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത്, ചെറിയാൻ കോശി , സജു ലെൻസ്മാൻ എന്നിവരാണ് മറ്റ് സ്‌പോൺസർമാർ.

ന്യൂയോർക്ക്, ന്യൂജേഴ്സി, ഫിലാഡൽഫിയ എന്നീ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഉൾപ്പെടെ 8 മലയാളി ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ക്രിക്കറ്റ് കായിക മത്സര മാമാങ്കത്തിന് സാക്ഷ്യം വഹിക്കുവാൻ മാപ്പ് കുടുംബാംഗങ്ങളോടൊപ്പം, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജും മറ്റ് സംഘടനാ നേതാക്കന്മാരും, കായിക പ്രേമികളുടെ നിരയും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് അണിനിരക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ചടങ്ങുകൾ ആരംഭിക്കുക .

ഈ വാശിയേറിയ ടൂർണ്ണമെന്റിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കോർഡിനേറ്റേഴ്സായ സുനിൽ ജോൺ, ഗിഫ്റ്റ്‌സൺ ജോർജ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് (പ്രസിഡന്റ്): 203 482 9123, ബിനു ജോസഫ് (സെക്രട്ടറി): 267 235 4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ : 636 542 2071, സുനിൽ ജോൺ (ടൂർണമെന്റ് കോർഡിനേറ്റർ): 215 397 5905 , ഗിഫ്റ്റൺ ജോർജ് (കോർഡിനേറ്റർ): 215 519 3928, കൊച്ചുമോൻ വയലത്ത് (യൂത്ത് കോർഡിനേറ്റർ): 215 421 9250, ജെയിംസ് ഡാനിയേൽ( സ്‌പോർട്ട്‌സ് കോർഡിനേറ്റർ): 215 500 5728 , രാജു ശങ്കരത്തിൽ (പി.ആർ.ഓ): 215 681 9852,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP