Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കയറ്റുമതിയിൽ പുതിയ ഉയരങ്ങൾ കീഴടക്കി ഹോണ്ട ടൂവീലേഴ്‌സ്; എസ്‌പി125 സികെഡി കിറ്റുകൾ യൂറോപ്യൻ വിപണികളിലേക്ക്

സ്വന്തം ലേഖകൻ

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ അടുത്ത തലമുറ 125സിസി മോട്ടോർസൈക്കിളായ എസ്‌പി125 യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നു. ഭാഗങ്ങളായിട്ടാണ് (സികെഡി) മോട്ടോർസൈക്കിൾ കയറ്റി അയക്കുന്നത്.ബിഎസ്-4ൽ നിന്നും ബിഎസ്-6ലേക്കുള്ള മാറ്റം ഇന്ത്യൻ വാഹന വ്യവസായത്തിന് വെല്ലുവിളിയുടെ ഘട്ടമായിരുന്നു. ഹോണ്ട ടൂവീലേഴ്‌സ് ഈ വെല്ലുവിളി അവസരമാക്കി മാറ്റി വലിയ രാജ്യങ്ങളിലേക്ക് 125 സിസി മോട്ടോർസൈക്കിളായ എസ്‌പി125 സികെഡി കിറ്റുകളായി കയറ്റി അയച്ചുവെന്നും മികച്ച നിലവാരത്തിന്റെയും സാങ്കേതിക വിദ്യയുടെയും പരീക്ഷണവും ആഗോള വിപണിയിലേക്കുള്ള വികസനവുമായിരുന്നു ഇതെന്നും ഭാവിയിൽ കൂടുതൽ വിപണികളിലേക്കുള്ള വികസനത്തിലേക്ക് ഉറ്റു നോക്കുകയാണെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

2020 ഓഗസ്റ്റ് മുതൽ എസ്‌പി125 മോട്ടോർസൈക്കിളിന്റെ 2000ത്തിലധികം സികെഡി കിറ്റുകൾ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തു.ഹോണ്ട കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ ബിഎസ്-6 മോട്ടോർസൈക്കിളാണ് എസ്‌പി125. പുതിയ എസ്‌പി125 ബിഎസ്-6ന് 19 പേറ്റന്റുണ്ട്. ഇഎസ്‌പി സാങ്കേതികവിദ്യയോടെയുള്ള 125സിസി എച്ച്ഇടി എഞ്ചിൻ 16 ശതമാനം അധിക മൈലേജ് നൽകുന്നു. ഈ വിഭാഗത്തിൽ ആദ്യമായി ഒമ്പതു സവിശേഷതകൾ എസ്‌പി125ൽ അവതരിപ്പിച്ചിട്ടുണ്ട്. സമ്പൂർണ ഡിജിറ്റൽ മീറ്റർ, ഇന്ധനത്തിന്റെ അളവ്, ശരാശരി ഇന്ധന ക്ഷമത, ശരിയായ ഇന്ധന ക്ഷമത, എൽഇഡി ഡിസി ഹെഡ്‌ലാമ്പ്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, സംയോജിത ഹെഡ്‌ലാമ്പ് ബീം/പാസിങ് സ്വിച്ച്, എക്കോ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.

അരങ്ങേറ്റ മോഡലായ ആക്റ്റിവ അയച്ചു കൊണ്ട് 2001ലാണ് ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ കയറ്റുമതി ആരംഭിച്ചത്. നിലവിൽ ഹോണ്ടയുടെ കയറ്റുമതി പട്ടികയിൽ 18 ടൂവീലർ മോഡലുകളിലായി 25ലധികം വിപണികളിൽ 25 ലക്ഷം ഉപഭോക്താക്കളുണ്ട്. ഏഷ്യ, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവയുൾപ്പെടെയുണ്ട് കയറ്റുമതി വിപണികളുടെ പട്ടികയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP