Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ആസ്റ്റർ മിംസിൽ അർബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം നടന്നു

കോഴിക്കോട് ആസ്റ്റർ മിംസിൽ അർബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം നടന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: സ്തനാർബുദ ബോധവത്കരണ മാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ അർബുദ രോഗവിമുക്തരായവരുടെ സംഗമം നടന്നു. ജനാബ് മുനവ്വറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാനം ചെയ്തു. ' രോഗത്തെ കീഴടക്കിയ വ്യക്തികളുടെ അനുഭവം പങ്കുവെക്കുന്നതിലൂടെ രോഗബാധിതർക്ക് ലഭിക്കുന്ന ആത്മവിശ്വാസം സമാനതകളില്ലാത്തതാണ്' എന്ന് അദ്ദേഹം പറഞ്ഞു.

ബി ബി സി യുടെ ഇന്ത്യൻ സ്പോർട്സ് അവാർഡ് ജൂറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകൻ കമാൽ വരദൂരിനെ ചടങ്ങിൽ ആദരിച്ചു. നിരവധി പേർ അനുഭവങ്ങൽ പങ്കുവെച്ച ചടങ്ങിന് ഡോ. സതീഷ് പത്മനാഭൻ സ്വാഗതവും, ഡോ. കെ. വി. ഗംഗാധരൻ അവതരണവും നടത്തി. ഡോ. ശ്രീലേഷ് കെ. പി, ഡോ. അരുൺ ചന്ദ്രശേഖരൻ, ഡോ. അബ്ദുൾ മാലിക്, ഡോ. സജ്‌ന, കെ. എം. ബഷീർ (മലബാർ ഡെവലപ്പ്‌മെന്റ് ഫോറം), കെ. സി. എ സലീം, ഡോ. എബ്രഹാം മാമ്മൻ, ഡോ. നൗഫൽ ബഷീർ, ഡോ. സലീം വി. പി എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP