Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഓൺലൈൻ കുടുംബ നവീകരണ ധ്യാനം 24, 25, 26 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഓൺലൈൻ കുടുംബ നവീകരണ ധ്യാനം 24, 25, 26 തീയതികളിൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഈവർഷത്തെ കുടുംബ നവീകരണ ധ്യാനം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തപ്പെടും. 2020 ഒക്ടോബർ 24, 25, 26 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ വൈകിട്ട് 4 മണിക്കാണ് ധ്യാനം നടത്തുക. വൈകിട്ട് 4 മണിക്ക് റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ആരാധനയും ജപമാലയും, വൈകിട്ട് 5 നു ധ്യാനം തുടർന്ന് വിശുദ്ധകുർബാന. കേരളത്തിലെ പ്രമുഖരായ മൂന്ന് വൈദീകരാണ് ഈവർഷത്തെ ധ്യാനം നയിക്കുക.

24 ശനിയാഴ്ച റവ. ഫാ. ജിൻസൻ പോൾ വേങ്ങാശേരിയും, ഞായറാഴ്ച റവ. ഫാ. മാത്യു ആശാരിപറമ്പിലും വചന ചിന്തകൾ നൽകി ധ്യാനം നയിക്കും. തിങ്കളാഴ്ച റവ. ഫാ. ഡേവീസ് ചിറമേൽ ആയിരിക്കും ധ്യാനത്തിനു നേതൃത്വം നൽകുക

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്‌സൈറ്റിലൂടെയും (www.syromalabar.ie) സഭയുടെ യൂടൂബ് ചാനൽ വഴിയും, ഫേസ്‌ബുക്ക് വഴിയും ധ്യാനത്തിൽ പങ്കെടുക്കുവാൻ അവസരമുണ്ട്. ഈ ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബത്തിലും നവീകരണം പ്രാപിക്കുവാൻ ഏവരേയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP