Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമീക്ഷ ദ്വൈമാസിക പ്രകാശനം ചെയ്തു

സമീക്ഷ ദ്വൈമാസിക പ്രകാശനം ചെയ്തു

ജോയിച്ചൻ പുതുക്കുളം

ആൽബർട്ട: കാനഡയിലെ സമീക്ഷ മീഡിയയുടെ പ്രഥമ സംരംഭമായ സമീക്ഷ എന്ന ദ്വൈമാസികയുടെ പ്രകാശനം ഒക്ടോബർ 17 ശനിയാഴ്ച ആൽബർട്ട സാമൂഹ്യ സേവന വകുപ്പ് മന്ത്രി രാജൻ സൗണി നിർവ്വഹിച്ചു.

ഒരു മൾട്ടി കൾച്ചറൽ കാഴ്ചപ്പാടും മൂല്യങ്ങളുമുള്ള ഒരു മാസികയെന്ന നിലയിൽ, ഐക്യം, വൈവിധ്യം, സ്വീകാര്യത, പങ്കാളിത്തം എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സമീക്ഷ മാഗസിൻ വിജയിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. ആൽബർട്ട പ്രീമിയർ ജെയ്സൺ കെന്നിയുടെ ആശംസാസന്ദേശം തദവസരത്തിൽ സംപ്രേഷണം ചെയ്തു. ബുദ്ധിമുട്ടു നിറഞ്ഞ ഈ കോവിഡ് 19 കാലഘട്ടത്തിൽ ആയിട്ടുപോലും ഈ പുതിയ സംരംഭത്തിന് മുന്നിട്ടിറങ്ങിയ സമീക്ഷ മീഡിയ ടീമംഗങ്ങളെ പ്രീമിയർ തന്റെ ആശംസ സന്ദേശത്തിൽ അഭിനന്ദിച്ചു. കനേഡിയൻ മൂല്യങ്ങളായ സാംസ്‌കാരിക വൈവിധ്യത്തെയും, നാനാത്വത്തിലെ ഏകത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ കാനഡയിലെ ആദ്യ മൾട്ടി കൾച്ചറൽ കുടുംബമാസികയായ സമീക്ഷയ്ക്ക് കഴിയട്ടെ എന്ന് പ്രീമിയർ ആശംസിച്ചു. സമീക്ഷ മാഗസിൻ ചീഫ് എഡിറ്റർ നോബിൾ അഗസ്റ്റിൻ ആദ്യ കോപ്പി ഏറ്റുവാങ്ങി.

സമീക്ഷ മീഡിയ സർക്കുലേഷൻ ഡയറക്ടർ ജേക്കബ് ആന്റണി അധ്യക്ഷനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന കാനഡയിലെ പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങൾ ഈ മാഗസിനിൽ പ്രസിദ്ധീകരിക്കുമെന്നും കുട്ടികൾക്കും യുവാക്കൾക്കും അവരുടെ ആത്മ പ്രകാശനങ്ങൾക്കുള്ള ഇടം ഈ മാഗസിനിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ എല്ലാ പ്രോവിൻസുകളിലുമായി മുപ്പതു പ്രമുഖ നഗരങ്ങളിൽ സാന്നിദ്ധ്യമുള്ള സമീക്ഷ മാഗസിന് എല്ലാ പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കേരള പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ, കേരള മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യുവതാരം ദേവ് മോഹൻ, പ്രശസ്ത സിനിമ സംവിധായകൻ പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, മുൻ എംപി പന്ന്യൻ രവീന്ദ്രൻ, മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള, സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ, കാനഡയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവരുടെയും വിഡിയോ സന്ദേശം ചടങ്ങിൽ പ്രക്ഷേപണം ചെയ്തു.

ടോറോണ്ടോ മലയാളി സമാജം സെക്രട്ടറി ജോസുകുട്ടി ചൂരവടി, നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡന്റ മനോജ് ഇടമന, ഹാമിൽട്ടൺ മലയാളി സമാജം പ്രസിഡന്റ് തോമസ് കുര്യൻ, നയാഗ്ര മലയാളി സമാജം പ്രസിഡന്റ് ബൈജു പകലോമറ്റം, എഡ്മണ്ടൻ പെരിയാർ അസോസിയേഷൻ പ്രസിഡന്റ് വിൻസൻ കൊന്നുകൂടി, നോർത്ത് എഡ്മണ്ടൻ റീജിയണൽ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഷി മാടശ്ശേരി, മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് കരൺ മേനോൻ, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ആൽബർട്ട ചാപ്റ്റർ പ്രസിഡന്റ് ജോസഫ് ജോൺ, കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി രാജമ്മാൾ റാം, കേരള നഴ്സ് അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളമ്പിയയുടെ പ്രസിഡന്റ് ആനീ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. ഫിനാൻസ് ഡയറക്ടർ ജോസഫ് കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി. മാർക്കറ്റിങ് ഡയറക്ടർ റോയ് ദേവസ്യ, ക്രിയേറ്റീവ് ഡയറക്ടർ റിജേഷ് പീറ്റർ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP