Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിതമായ ടിക്കറ്റ് നിരക്ക് വർദ്ധന ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുക: ഐ വൈ സി സി ബഹ്‌റൈൻ

അമിതമായ ടിക്കറ്റ് നിരക്ക് വർദ്ധന ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുക: ഐ വൈ സി സി ബഹ്‌റൈൻ

സ്വന്തം ലേഖകൻ

നാട്ടിൽ പോയി കുടുങ്ങിയ ബഹ്‌റൈൻ പ്രവാസികൾക്ക് തിരികെ വരുവാനായി ഇന്ത്യ - ബഹ്‌റൈൻ സർക്കാരുകൾ തമ്മിൽ ഉണ്ടാക്കിയ എയർ ബാബിൽ കരാർ പ്രകാരം വരുന്ന വിമാനങ്ങളിൽ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ഇടപെടണം എന്ന് ആവശ്യപെട്ടു ഐവൈസൈസി പ്രചരണം ആരംഭിച്ചു,അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളത്, കോവിഡ് ഭീതി മൂലം നാട്ടിൽ പോയവരും ലീവിനു പോയവരും വിമാനം കിട്ടാതെ കുടുങ്ങി പോയവരും അടക്കം നൂറുകണക്കിന് ആളുകൾ വിസ തീരാറായും ലീവ് തീർന്നും എങ്ങനെ എങ്കിലും മടങ്ങി വരാൻ ആഗ്രഹിച്ച് നിൽക്കുന്ന സാഹചര്യം ആണ് ഉള്ളത്, ഏയർ ബബിൽ കരാർ വന്നാൽ വലിയൊരു ആശ്വാസം ആകുമെന്നായിരുന്ന് കരുതിയത്, എന്നാല് ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിയേറ്റ അവസ്ഥയിൽ ആണ് നാട്ടിൽ നിൽക്കുന്ന ബഹ്‌റൈൻ പ്രവാസികൾ ഉള്ളത്, യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുവാൻ സാധാരണ നിരക്കും ബഹ്‌റൈനിലെ ക്ക് ഉയർന്ന നിരക്കും എന്നത് നീതീകരിക്കാൻ ആകില്ല,ഇത് സംബന്ധിച്ച ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അംബാസഡർക്ക് കൂട്ടമായി മേയിൽ അയക്കുക, എംപി മാർ അടക്കമുള്ള ജനപ്രതിനിധികൾക്കും കേന്ദ്ര മന്ത്രിമാർക്കും മേയിൽ അയക്കുവാനും ഫോണിലൂടെ ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കു വാനും തീരുമാനിച്ചിട്ടുണ്ട്, ഇതോടനുബന്ധിച്ച് സോഷ്യൽ മീഡിയ കാമ്പയിനും നടത്തുവാൻ സംഘടന തീരുമാനിച്ചിട്ടുണ്ട് എന്ന് പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP