Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴുത്തറപ്പൻ പലിശയുമായി വരുന്ന ഇൻസ്റ്റന്റ് ലോൺ ആപ്പുകളെ സൂക്ഷിക്കുക; അടവ് മുടങ്ങിയാൽ കടന്നു കയറുക ഫോൺ കോൺടാക്റ്റിൽ; തട്ടിപ്പുകാരൻ എന്ന ഫോട്ടോ സന്ദേശം അയക്കുന്നത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും; 4000 രൂപ വായ്പ എടുത്ത ഗോഡ്‌സ് ഓൺ കൺട്രിയുടെ തിരക്കഥാകൃത്ത് അരുൺ ഗോപിനാഥിനും പണി കിട്ടി; ക്രെഡ്മി പെഴ്‌സണൽ ലോണിനെതിരെ പരാതി

കഴുത്തറപ്പൻ പലിശയുമായി വരുന്ന ഇൻസ്റ്റന്റ് ലോൺ ആപ്പുകളെ സൂക്ഷിക്കുക; അടവ് മുടങ്ങിയാൽ കടന്നു കയറുക ഫോൺ കോൺടാക്റ്റിൽ; തട്ടിപ്പുകാരൻ എന്ന ഫോട്ടോ സന്ദേശം അയക്കുന്നത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും; 4000 രൂപ വായ്പ എടുത്ത ഗോഡ്‌സ് ഓൺ കൺട്രിയുടെ തിരക്കഥാകൃത്ത് അരുൺ ഗോപിനാഥിനും പണി കിട്ടി; ക്രെഡ്മി പെഴ്‌സണൽ ലോണിനെതിരെ പരാതി

എം മനോജ് കുമാർ

തിരുവനന്തപുരം: ഇൻസ്റ്റന്റ് ലോൺ പെഴ്‌സണൽ ലോൺ ആപ്പ് ഉപയോഗിച്ച് വായ്പ് എടുക്കുന്നവർ ശ്രദ്ധിക്കുക. അടവ് മുടങ്ങിയാൽ ഭീഷണിയും മാനഹാനിയും തേടി വരും. ക്രെഡ്മി ഇൻസ്റ്റന്റ് ലോൺ പെഴ്‌സണൽ ലോൺ ആപ്പിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് തിരക്കഥാകൃത്തായ അരുൺ ഗോപിനാഥ്. ഗോഡ്‌സ് ഓൺ കൺട്രിയുടെ തിരക്കഥാകൃത്താണ് അരുൺ. നാലായിരം രൂപ ലോൺ മാത്രമാണ് ഈ ആപ്പിൽ നിന്നും അരുൺ ഗോപിനാഥ് എടുത്തത്.

എന്നാൽ ലോക്ക് ഡൗൺ കാലത്ത് അടവ് മുടങ്ങിയപ്പോൾ ആപ്പ് ഉപയോഗിച്ച് അരുൺ ഗോപിനാഥിന്റെ കോൺടാക്റ്റിൽ കടന്നു കയറി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അരുൺ ഫ്രോഡ് ആണെന്നും വായ്പ തിരിച്ചടക്കാത്തയാൾ ആണെന്നുമാണ് ക്രെഡ്മി സന്ദേശം നൽകിയത്. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനും മാനഹാനി ഉണ്ടാക്കി സന്ദേശം നൽകിയതിന്റെയും പേരിൽ നടപടി എടുക്കണം എന്നാണ് അരുൺ ഗോപിനാഥ് നൽകിയ പരാതിയിൽ പറയുന്നത്. ആലുവ ബിനാമിപുരം പൊലീസിൽ ആണ് അരുൺ പരാതി നൽകിയിരിക്കുന്നത്. കഴുത്തറപ്പൻ പലിശയാണ് ഈ കമ്പനികൾ ലോൺ തേടുന്ന ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. കമ്പനിക്ക് ലഭിക്കേണ്ട പലിശ ആദ്യം കട്ട് ചെയ്താണ് ഇവർ ലോൺ നൽകുന്നത്.

രണ്ടായിരം രൂപ ലോൺ എടുത്താൽ അഞ്ഞൂറോളം രൂപ ഇവർ ആദ്യം തന്നെ കട്ട് ചെയ്യും. ബാക്കി തുക മാത്രമേ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യൂ. ഈ രീതിയിൽ ആദ്യം തന്നെ പലിശ ഈടാക്കിയ കമ്പനിയാണ് ലോൺ അടവ് മുടങ്ങുമ്പോൾ ഭീഷണിയും മാനഹാനി വരുത്തുന്ന നീക്കങ്ങളും നടത്തുന്നത്. ചെറിയ തുക വായ്പ് എടുത്ത് ദുരനുഭവം വന്നതിന്റെ അമ്പരപ്പിലുള്ള അരുൺ സ്വകാര്യതാ ലംഘനം നടത്തിയതിനാലും വ്യക്തിപരമായി അവഹേളിച്ചതിനാലും ലോൺ തിരികെ അടച്ചില്ല. ഇപ്പോൾ വിവിധ ഫോണുകളിൽ നിന്ന് ഡൽഹിയിൽ നിന്ന് ക്രെഡ്മിയുടെ ആളുകൾ വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പൊലീസ് ഇവരെ വിളിച്ചെങ്കിലും തൃപ്തികരമായ മറുപടിയോ വിശദീകരണമോ ഒന്നും ഇവർ നൽകിയതുമില്ല. ക്രെഡ്മി ഇടപാടുകളെക്കുറിച്ച് ഇപ്പോൾ അന്വേഷണം നടത്തുകയാണ് പൊലീസ്. വിവിധ തന്ത്രങ്ങൾ ആണ് ക്രെഡ്മി പയറ്റിക്കൊണ്ടിരിക്കുന്നത്. ആദ്യം അരുണിന്റെ കോൺടാക്റ്റിൽ കടന്നു കയറി കുറച്ച് പേർക്ക് സന്ദേശം നൽകി.

അതിനു ശേഷം അരുണിനെ വിളിച്ച് ലോൺ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ മുഴുവൻ പേർക്കും സന്ദേശം അയക്കും എന്ന് ഭീഷണി മുഴക്കി. വളരെ കുറച്ച് പേരെ തിരഞ്ഞെടുത്ത് ആണ് ഇവർ സന്ദേശം അയക്കുന്നത്. പല സുഹൃത്തുക്കളും ഇവരുടെ സന്ദേശം ലഭിച്ചപ്പോൾ അരുണിനെ വിളിച്ച് തിരക്കി. അപ്പോഴാണ് ക്രെഡ്മി ഈ രീതിയിൽ നീക്കം നടത്തിയ കാര്യം അരുൺ അറിയുന്നത്. അരുൺ റെഫറൻസ് ആയി നൽകിയ നമ്പരുകളിലും ഫിനാൻസ് ആളുകൾ വിളിക്കുകയും ഇവരുടെ നമ്പർ ആണ് റെഫറൻസ് ആയി നൽകിയത് എന്നും അരുൺ ലോൺ തിരികെ അടച്ചില്ലെങ്കിൽ ഇവർക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്നൊക്കെയാണ് ക്രെഡ്മി ആളുകൾ പറയുന്നത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് അരുൺ പരാതി നൽകിയത്.\സുഹൃത്തുക്കൾ പറഞ്ഞിട്ടാണ് ക്രെഡ്മി ഇൻസ്റ്റന്റ് ലോൺ പെഴ്‌സണൽ ലോൺ ആപ്പ് സ്വന്തം മൊബൈലിൽ അരുൺ ഇൻസ്റ്റാൾ ചെയ്തത്. ലോൺ ചോദിച്ചപ്പോൾ അവർ ആദ്യം രണ്ടായിരം രൂപ നൽകി. അതിൽ നിന്നും അഞ്ഞൂറോളം രൂപ കട്ട് ചെയ്തിട്ടാണ് തുക ഇട്ടത്. ആ തുക തിരികെ അടച്ചു. പിന്നീടും ലോണിനായുള്ള സന്ദേശങ്ങൾ വന്നു. ഇതിനെ തുടർന്നാണ് അരുൺ ലോണിനു അപേക്ഷ നൽകിയത്. ഈ രീതിയിൽ അരുൺ ലോൺ എടുക്കുകയും തിരികെ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ രീതിയിൽ 4000 രൂപ ബാക്കി വന്നപ്പോഴാണ് ലോക്ക് ഡൗൺ കാലത്ത് തിരിച്ചടവ് മുടങ്ങിയത്.

ഇതോടെയാണ് കമ്പനി ഭീഷണിയും അരുണിന്റെ കോൺടാക്റ്റിൽ കടന്നു കയറി അപകീർത്തികരമായ സന്ദേശങ്ങൾ അരുണിന് എതിരെ സുഹൃത്തുക്കൾക്ക് അയച്ചു തുടങ്ങിയത്. ആളുകൾ ഇവരുടെ തട്ടിപ്പിൽ വീഴരുത്. കഴുത്തറപ്പൻ പലിശ വാങ്ങി കൊഴുക്കുന്ന കമ്പനികൾ ആണിത്. ഏതെങ്കിലും രീതിയിൽ വായ്പ് മുടങ്ങിയാൽ കോൺടാക്റ്റിൽ കടന്നു കയറി അവർ നമ്മൾ തട്ടിപ്പുകാരനാണ് എന്ന് പറഞ്ഞു സുഹൃത്തുക്കൾക്ക് സന്ദേശം അയക്കും-മറുനാടനോട് അരുൺ പറഞ്ഞു.

ക്രെഡ്മി ലോണിനെക്കുറിച്ച് അരുൺ പറയുന്നത് ഇങ്ങനെ:

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പല തവണ ഞാൻ ലോൺ എടുത്തിട്ടുണ്ട്. അതെല്ലാം തിരികെ അടച്ചിട്ടുമുണ്ട്. പൈസ് ആവശ്യമില്ലെങ്കിലും ഇവരുടെ സന്ദേശങ്ങൾ നമ്മുടെ ഫോണിലേക്ക് വരും. ഇതിനു അനുകൂലമായി മറുപടി നൽകിയാൾ ചെറിയ തുകകൾ ലോൺ ആയി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. എനിക്ക് തോന്നുന്നത് പതിനായിരത്തിനു മുകളിൽ ഇവർ ലോൺ നൽകില്ലെന്നാണ്. എനിക്ക് അവസാനം എടുത്ത നാലായിരം രൂപ ലോക്ക് ഡൗൺ കാലത്ത് മുടങ്ങി. ഇതോടെ ഇവർ തനിനിറം പുറത്ത് എടുത്തു. ഒരു മണിക്കൂറിനുള്ളിൽ തുക തിരികെ അടയ്ക്കണം. അല്ലെങ്കിൽ വിവരം അറിയുമെന്ന ഗുണ്ട രീതിയിലുള്ള ഭീഷണിയാണ് ഇവർ മുഴക്കിയത്.

ഞാൻ തുക തിരികെ അടച്ചില്ല എന്ന് മനസിലാക്കിയപ്പോൾ എന്റെ കോൺടാക്റ്റിൽ ആപ്പ് വഴി കടന്നു കയറി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഞാൻ തട്ടിപ്പുകാരൻ ആണെന്ന രീതിയിൽ സന്ദേശം നൽകി. എന്റെ ഫോട്ടോ സഹിതമാണ് സന്ദേശം അയച്ചത്. റെഫറൻസിന് ആയി ഞാൻ നൽകിയ നമ്പരുകളിൽ വിളിച്ച് എന്നോടു ലോൺ തിരികെ അടയ്ക്കാൻ നിർദ്ദേശിക്കണമെന്നും നിയമനടപടി അവർക്ക് എതിരെ സ്വീകരിക്കും എന്നും ഭീഷണിപ്പെടുത്തി. അവർ ഹിന്ദിയിലാണ് സംസാരം. ഒരു മണിക്കൂറിൽ അടയ്ക്കണം എന്നാണ് പറയുന്നത്. പൊലീസ് വിളിച്ചെങ്കിലും കാര്യമായ മറുപടി അവർ നൽകിയില്ല. ഭീഷണി തുടരുകയുമാണ്.

ഇപ്പോൾ എന്റെ കോൺടാക്റ്റ് കുറച്ച് കുറച്ച് ശേഖരിച്ച് സുഹൃത്തുക്കൾക്ക് തുടർച്ചയായി സന്ദേശം അയക്കുകയാണ്. ഇതിന്റെ ചതിക്കുഴികൾ എല്ലാവരും മനസിലാക്കണം. അതിനാണ് വാർത്ത നൽകാൻ നിങ്ങളെ ബന്ധപ്പെട്ടതും പൊലീസിൽ പരാതി നല്കിയതും-അരുൺ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP