Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിലും തളരാതെ ഓൺലൈൻ വ്യാപാര മേഖല; നാല് ദിവസം കൊണ്ട് 35,400 കോടി രൂപ നേടി ഇ കൊമേഴ്സിങ് കമ്പനികൾ

കോവിഡിലും തളരാതെ ഓൺലൈൻ വ്യാപാര മേഖല; നാല് ദിവസം കൊണ്ട് 35,400 കോടി രൂപ നേടി ഇ കൊമേഴ്സിങ് കമ്പനികൾ

മറുനാടൻ ഡെസ്‌ക്‌

കോവിഡ് പ്രതിസന്ധി ഓൺലൈൻ വ്യാപാര മേഖലയെ തളർത്തിയില്ല. നാല് ദിവസം കൊണ്ട് രാജ്യത്തെ ഇ കൊമേഴ്സിങ് കമ്പനികൾ നേടിയത് 35,400 കോടി രൂപ. ഇതിൽ നാല് ദിവസം കൊണ്ട് ആമസോണും ഫ്ളിപ്‍കാർട്ടും നേടിയത് 26,000 കോടിയുടെ വിൽപ്പനയെന്നാണ് റിപ്പോർട്ട്. ഫെസ്റ്റിവൽ സെയിലിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ്‌ വില്പനയാണ് ഇത്തവണ നടന്നത്. ഏകദേശം ആറ് കോടിയോളം ഉപഭോക്താക്കളാണ് ഓൺലൈനിലൂടെ വിവിധ കമ്പനികളുടെ ഉത്പന്നങ്ങൾ സ്വന്തമാക്കിയത്.

മൊബൈൽ ഫോൺ, ലാപ്‌ടോപ്പുകൾ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികൾ കൂടുതൽ വിറ്റഴിച്ചത്. ആമസോണിൽ മൊബൈൽ ഫോൺ വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. കൂടാതെ ഇലക്‌ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണിൽ ഒരുക്കിയത്.

നാല് കോടിയിലധികം ഉത്പന്നങ്ങളാണ് ആമസോൺ വില്പനയ്ക്കായി ഒരുക്കിയത്. മൊബൈൽ, ഫാഷൻ, ഇലക്‌ട്രോണിക്സ്, ഹോം ഫർണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ളിപ്കാർട്ടിൽ കൂടുതൽ വില്പന നടന്നത്. ഓരോ സെക്കൻഡിലും 110 ഓർഡർ പ്ലെയ്സ്‌മെന്റുകൾ വീതം പ്ലാറ്റ്‌ഫോമിന് ലഭിച്ചു.

പ്ലാറ്റ്ഫോം സന്ദർശകരിൽ 52 ശതമാനവും ചെറു പട്ടണങ്ങളിൽനിന്നുള്ളവരാണ്. മൊബൈൽ വിഭാഗം സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ രണ്ടിരട്ടി വളർച്ച ഉണ്ടായി. ഫാഷൻ വിഭാഗത്തിൽ 1,500 പുതിയ നഗരങ്ങളിൽനിന്നു കൂടി ഉപഭോക്താക്കളെത്തി. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഉത്പന്നങ്ങൾ ഫാഷൻ വിഭാഗത്തിൽ വിറ്റഴിച്ചു. 2019-ൽ 20,000 കോടി രൂപയുടെ വില്പനയാണ് കമ്പനികൾ നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP