Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിലെ ഷോംപ്പിങ് കോംപ്ലക്‌സിൽ അ​ഗ്നിബാധ; തീയണയ്ക്കാൻ ശ്രമിക്കുന്നത് 250 ഓളം അഗ്നിശമനസേനാ അംഗങ്ങൾ

മുംബൈയിലെ ഷോംപ്പിങ് കോംപ്ലക്‌സിൽ അ​ഗ്നിബാധ; തീയണയ്ക്കാൻ ശ്രമിക്കുന്നത് 250 ഓളം അഗ്നിശമനസേനാ അംഗങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുംബൈയിലെ ഷോംപ്പിങ് കോംപ്ലക്‌സിലെ തീപിടുത്തം നിയന്ത്രണ വിധേയമായിട്ടില്ലെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് സെൻട്രൽ മുംബൈയിലെ നാഗ്പടയിലെ സിറ്റി സെൻട്രൽ മാളിലാണ് തീപിടുത്തമുണ്ടായത്. തീ പടർന്നതോടെ സമീപത്തെ കെട്ടിടങ്ങളിലൂള്ള 3500 ഓളം പേരെ ഒഴിപ്പിച്ചിരുന്നു.

മാളിലെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തമുണ്ടായത്. മാളിനോട് ചേർന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് ഉടൻ ഒഴിപ്പിച്ചത്. അഗ്നിശമന സേനയെത്തി തീയണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമനസേനാ അംഗങ്ങൾക്ക് പരിക്കേറ്റു. 24 യൂണിറ്റുകളിലായി 250 ഓളം ഉദ്യോഗസ്ഥരാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. തീ പടരാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP