Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റവും മികച്ച രീതിയിലാണ് കോവിഡിനെ പ്രതിരോധിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ്; കോവിഡ് വാക്സിൻ ആഴ്‌ച്ചകൾക്കുള്ളിൽ തയ്യാറാകുമെന്നും അവകാശവാദം; അവസാനവട്ട സംവാദത്തിൽ ജോ ബൈഡൻ എടുത്തിട്ട് കുടയുമ്പോഴും ആത്മവിശ്വാസം കൈവിടാതെ അമേരിക്കൻ പ്രസിഡന്റ്

ഏറ്റവും മികച്ച രീതിയിലാണ് കോവിഡിനെ പ്രതിരോധിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ്; കോവിഡ് വാക്സിൻ ആഴ്‌ച്ചകൾക്കുള്ളിൽ തയ്യാറാകുമെന്നും അവകാശവാദം; അവസാനവട്ട സംവാദത്തിൽ ജോ ബൈഡൻ എടുത്തിട്ട് കുടയുമ്പോഴും ആത്മവിശ്വാസം കൈവിടാതെ അമേരിക്കൻ പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തിൽ ചർച്ചയായത് ചൈനയും കോവിഡും ഉൾപ്പെടെയുള്ള വിവാ​ദ വിഷയങ്ങൾ തന്നെ. തന്റെ എതിരാളി ജോ ബൈഡന്റെ ആരോപണങ്ങൾക്ക് മുന്നിൽ പതറുന്ന പ്രസിഡന്റ് ട്രംപിനെയാണ് ലോകം കണ്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രസിഡന്റ് ട്രംപിന് വ്യക്തമായ കാഴ്‌ച്ചപ്പാട് ഉണ്ടായിരുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് ജോ ബൈഡൻ ട്രംപിനെ ആക്രമിച്ചത്. എന്നാൽ കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. കർശനമായ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സംവാദം പുരോഗമിക്കുന്നത്. വ്യക്തിപരമായ വിമർശനങ്ങൾ കൂടിയാൽ മൈക്ക് ഓഫ് ചെയ്ത് നിയന്ത്രിക്കാനാണ് കമ്മീഷന്റെ തീരുമാനം. എന്നാൽ ഈ തീരുമാനത്തെ ട്രംപ് വിമർശിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവുമധികം കോവിഡ് രോ​ഗികളും കോവിഡ് മരണവുമുള്ള രാജ്യമായിട്ടും വിചിത്രമായ അവകാശ വാദമുയർത്തുകയായിരുന്നു ട്രംപ്.
യുഎസിലെ കോവിഡ് മരണങ്ങൾക്ക് ഉത്തരവാദികളായവർക്ക് പ്രസ്ഡന്റ് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ബൈഡൻ പ്രതികരിച്ചു. കോവിഡ് പ്രതിരോധത്തിന് രാജ്യത്തെല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. ടെസ്റ്റുകൾ വർദ്ധിപ്പിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധ ഗുരുതരമാണെന്ന് പറയാൻ ട്രംപ് ഒരുക്കമല്ലെന്നും ബൈഡൻ പ്രതികരിച്ചു

കോവിഡ് വാക്‌സിൻ ആഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു അവകാശവാദം. എന്നാൽ കോവിഡിനെ നേരിടുന്നൽ ട്രംപ് ഭരണകൂടം പരാജയമെന്ന് ജോ ബൈഡൻ ആവർത്തിച്ചു. അതിർത്തികൾ അടയ്ക്കുന്നതിനെ എതിർത്ത ബൈഡൻ രാജ്യത്തിന് വേണ്ടത് ബൃഹത്തായ സമ്പദ്ഘടനയാണെന്നും പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടി പണം ചിലവഴിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ട്രംപിന് ചൈനയിൽ രഹസ്യ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും നികുതി അടയ്ക്കുന്നതിൽ ട്രംപ് പരാജയമാണെന്നും സംവാദത്തിൽ ബൈഡൻ ആരോപിച്ചു. എന്നാൽ ബൈഡനും മകനും ചൈനയിൽ നിന്നും ഇറാഖിൽ നിന്നും പണം സമ്പാദിച്ചെന്നും ട്രംപ് തിരിച്ചടിച്ചു. ചൈനയിലെ തന്റെ ഓഫീസ് പ്രവർത്തനം നിർത്തിയപ്പോൾ അക്കൗണ്ടും അവസാനിപ്പിച്ചെന്നും അദ്ദേഹം ബൈഡന് മറുപടി നൽകി.

ഇതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെയും ട്രംപ് രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ലോകത്തെ ഏറ്റവും മലിനമായ വായു ഉള്ള സ്ഥലങ്ങളിൽ ഒന്ന് ഇന്ത്യയാണെന്നായരുന്നു ട്രംപിന്റെ പരാമർശം. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമായിരുന്നു ട്രംപ് ഇന്ത്യയെയും വിമർശിച്ചത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയത്തിലായിരുന്നു ട്രംപ് ഇത്തരം ഒരു പരാമർശം നടത്തിയത്. ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ, ഇന്ത്യ ഏറ്റവും മലിനമായ വായുവാണ് ഇവിടങ്ങളിലുള്ളത്. എന്നായിരുന്നു പരാമർശം. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നും പിന്മാറുന്ന തീരുമാനം എടുത്തതിനുള്ള വാദങ്ങൾ നിരത്തുകയായിരുന്നു ട്രംപ്.

ഇതുവരെയുള്ള അഭിപ്രായ സർവേകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രസിഡന്റുമായ ട്രംപ് പിന്നിലാണ്. വളരെ ചെറിയ ശതമാനം വോട്ടെനെങ്കിലും ഡെമോക്രാറ്റ് സ്ഥാനാർത്ഥി ബൈഡൻ അഭിപ്രായ സർവ്വേയിൽ മുന്നേറുകയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP