Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് പ്രതികൾക്ക് പുറമേ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും ആയാളെ രക്ഷിക്കാനായാണ് പിടിയിലായ അഞ്ച് പേരെ വെറുതെ വിട്ടതെന്നും പറഞ്ഞത് കേട്ട ഭാവം നടിക്കാതെ പൊലീസ്; മൊഴിയെടുക്കാൻ വന്ന പൊലീസ് താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് വാളയാർ പെൺകുട്ടിയുടെ അമ്മ

അഞ്ച് പ്രതികൾക്ക് പുറമേ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും ആയാളെ രക്ഷിക്കാനായാണ് പിടിയിലായ അഞ്ച് പേരെ വെറുതെ വിട്ടതെന്നും പറഞ്ഞത് കേട്ട ഭാവം നടിക്കാതെ പൊലീസ്; മൊഴിയെടുക്കാൻ വന്ന പൊലീസ് താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് വാളയാർ പെൺകുട്ടിയുടെ അമ്മ

സ്വന്തം ലേഖകൻ

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പൊലീസിനെതിരേ പുതിയ ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പൊലീസ് താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. കേരള പൊലീസ് കേസന്വേഷിച്ചാൽ വീണ്ടും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കുട്ടികളുടെ അമ്മ നിലപാട് എടുത്തു. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്.

കേസിൽ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രതികളെ വെറുതെ വിട്ടത് ഏറെ വിവാദത്തിനും ഇട നൽകി. ഇതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച രണ്ട് പൊലീസുകാരെത്തി വീണ്ടും പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. ഈ മൊഴി എടുക്കലാണ് വിവാദമാകുന്നത്. കേസ് കേരളാ പൊലീസ് അട്ടിമറിച്ചുവെന്നാണ് ആരോപണം.

'മക്കൾ ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന ഷെഡ് പൊളിച്ചോ എന്നാണ് പൊലീസുകാർ ആദ്യം ഫോൺ വിളിച്ച് ചോദിച്ചത്. അതൊന്ന് കാണാനാണെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പൊലീസുകരെത്തിയത്. വീട്ടിലെത്തിയപ്പോൾ മൊഴിയെടുക്കണമെന്നും കേസിൽ സംശയമുള്ളവരുടെ പേരുകൾ പറയാനും ആവശ്യപ്പെട്ടു. അഞ്ച് പ്രതികൾക്ക് പുറമേ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും ആയാളെ രക്ഷിക്കാനായാണ് പിടിയിലായ അഞ്ച് പേരെ വെറുതെ വിട്ടതെന്നും പൊലീസിനോട് പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളും പൊലീസ് രേഖപ്പെടുത്തിയില്ല' - പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

ഒക്ടോബർ 25, ഒക്ടോബർ 31 ദിവസങ്ങൾ താൻ ചതിക്കപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബർ 25ന് പോക്സോ കോടതി പ്രതികളെ വെറുതേ വിട്ടിട്ട് ഒരുവർഷം തികയും. ഒക്ടോബർ 31 മുഖ്യമന്ത്രിയെ കാണാൻ പോയി അദ്ദേഹം നടപടി ഉറപ്പുതന്ന ദിവസവും. ഈ രണ്ട് ദിവസവും വീടിന് മുന്നിൽ സമരം ഇരിക്കുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP