Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമരപന്തലിൽ യൂത്ത് കോൺ​ഗ്രസ് നേതാവിന് നേരേ അസഭ്യ വർഷവും കയ്യേറ്റശ്രമവുമായി കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്; നിയമസഭാ സീറ്റിനായി കോൺ​ഗ്രസിനുള്ളിലെ ഉൾപ്പാർട്ടി പോര് മറനീക്കി പുറത്തുവന്നത് ഇങ്ങനെ

സമരപന്തലിൽ യൂത്ത് കോൺ​ഗ്രസ് നേതാവിന് നേരേ അസഭ്യ വർഷവും കയ്യേറ്റശ്രമവുമായി കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്; നിയമസഭാ സീറ്റിനായി കോൺ​ഗ്രസിനുള്ളിലെ ഉൾപ്പാർട്ടി പോര് മറനീക്കി പുറത്തുവന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എം എ വാഹിദിന്റെ സമരപന്തലിലെത്തിയ യൂത്ത് കോൺ​ഗ്രസ് നേതാവിനെ കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ അധികാര മോഹം. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് എം.എ വാഹിദ് നടത്തിയ ഉപവാസ സമരത്തിനിടെ നാടീയ രംഗങ്ങൾ അരങ്ങേറിയത്. വാഹിദിനെ ഷാൾ അണിയിക്കാനായി സമര വേദിയിലേക്ക് എത്തിയ യൂത്ത് കോൺഗ്രസ് നേതാവും കേരള സർവകലാശാല മുൻ സിൻഡികേറ്റ് മെമ്പറുമായ ജെ.എസ് അഖിലിനെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അണ്ടൂർകോണം സനൽകുമാർ കൈയേറ്റം ചെയ്യുകയായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാനുള്ള ഉൾപ്പാർട്ടി പോരാട്ടമാണ് മറനീക്കി പുറത്തു വന്നത് എന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നത്.

കഴക്കൂട്ടത്തെ യാത്രാ ദുരിതത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ടായിരുന്നു എം എ വാഹിദിന്റെ സമരം. ഉപവാസ സമരവേദിയിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.എസ് ഗോപകുമാർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. വേദിയിലേക്ക് വാഹിദിനെ ഷാൾ അണിയിക്കാനായി അഖിൽ കയറിവന്നപ്പോൾ അസഭ്യം പറഞ്ഞ് സനൽകുമാർ തള്ളിനീക്കുകയായിരുന്നുവെന്നാണ് പരാതി. സ്റ്റേജിൽ നിന്ന് പുറത്തുപോണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സമത്ത് താങ്കളെ കാണാനല്ല എം.എ വാഹിദിനെ കാണാനാണ് എത്തിയതെന്ന് അഖിൽ പറഞ്ഞു. സംഭവം കൈവിട്ട് പോകാതിരിക്കാൻ ഡി.സി.സി ജനറൽ സെക്രട്ടറി സുബൈർ കുഞ്ഞ് ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി അഖിലിന്റെ പേര് സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. എംഎ വാഹിദും ഇവിടെ മത്സരിക്കാൻ ശ്രമിക്കുന്നുണ്ട്. അഖിൽ സമര സ്ഥലത്തേക്ക് എത്തിയ സമയത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. ഇതാണ് സനൽകുമാറിനെ ചൊടിപ്പിച്ചതെന്നാണ് വിവരം.

പ്രശ്നങ്ങൾ അധികം വഷളാകാതിരിക്കാൻ അവിടെനിന്ന് മാറിയ അഖിൽ ഡിസിസിക്കും, കെപിസിസിക്കും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ചെറുപ്പക്കാരായ കോൺഗ്രസ് പ്രവർത്തകരോട് കഴക്കൂട്ടത്ത് കാലങ്ങളായി അവഗണന നിലനിൽക്കുന്നുണ്ടെന്ന ആരോപണങ്ങളുണ്ട്. യൂത്ത് കോൺഗ്രസിൽ നിന്ന് യുവമോർച്ചയിലേക്ക് പ്രവർത്തകർ പോയ സംഭവങ്ങളും കഴക്കൂട്ടത്ത് ഉണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവങ്ങൾ അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP