Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടുമുറ്റത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒറ്റയാൻ; ആറും എട്ടും വയസ്സുള്ള കുട്ടികളെ നെഞ്ചോട് ചേർത്ത് അമ്മ

വീട്ടുമുറ്റത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒറ്റയാൻ; ആറും എട്ടും വയസ്സുള്ള കുട്ടികളെ നെഞ്ചോട് ചേർത്ത് അമ്മ

സ്വന്തം ലേഖകൻ

മൂന്നാർ: കലിപൂണ്ട ഒറ്റയാൻ വീട്ടുമുറ്റത്ത് ഉറഞ്ഞ് തുള്ളിയപ്പോൾ ആറും എട്ടും വയസ്സുള്ള കുട്ടികളെ ചേർത്തുപിടിച്ച് അമ്മ വീടിനുള്ളിൽ. നിലവിളി കേട്ട് നാട്ടുകാരെത്തി കാട്ടാനയെ ഓടിച്ചതോടെയാണ് ഇവർക്ക് നല്ല ജീവൻ വീണത്. നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ് കണ്ണൻദേവൻ കമ്പനി ഈസ്റ്റ് ഡിവിഷനിൽ മണികണ്ഠന്റെ വീട്ടുമുറ്റത്ത് ഇന്നലെ രാത്രി എത്തിയ ഒറ്റയാനാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

വീടിനോടു ചേർന്നുള്ള ഷെഡ് കാട്ടാന നശിപ്പിച്ചു. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. ഫാക്ടറി ജീവനക്കാരനായ മണികണ്ഠൻ ജോലിസ്ഥലത്തായിരുന്നു. ഭാര്യ ചെല്ലത്തായിയും 2 കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുമുറ്റത്തെത്തിയ കൊമ്പൻ ഷെഡ് തകർക്കുന്ന ശബ്ദം കേട്ട് കുട്ടികൾ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആനയെ കണ്ടത്.

ഉടനെ നിലവിളിച്ച് വീടിനുള്ളിൽ കയറിയ ഇവരെയും കെട്ടിപ്പിടിച്ച് ചെല്ലത്തായി കട്ടിലിന്റെ അടിയിൽ ഒളിച്ചു. കൊമ്പൻ വീടിന്റെ മേൽക്കൂര പിടിച്ചുലച്ചതോടെ കുട്ടികൾ ഭയന്ന് ബഹളംവച്ചു. ഈ ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തി. തുടർന്ന് നാട്ടുകാർ കൂട്ടം ചേർന്ന് ഒച്ചവച്ചതോടെ ആന പിന്മാറി. സമീപത്തെ തോട്ടം തൊഴിലാളികളുടെ പച്ചക്കറികളും കൊമ്പൻ നശിപ്പിച്ചു. ഒരാഴ്ചയായി ഈ എസ്റ്റേറ്റിൽ കാട്ടാനശല്യം രൂക്ഷമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP