Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുച്ചേരി തിരഞ്ഞെടുപ്പ് കമ്മിഷണറായി മലയാളി; ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയായി തിരുവല്ല സ്വദേശി റോയി പി. തോമസ്

പുതുച്ചേരി തിരഞ്ഞെടുപ്പ് കമ്മിഷണറായി മലയാളി; ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയായി തിരുവല്ല സ്വദേശി റോയി പി. തോമസ്

സ്വന്തം ലേഖകൻ

മാഹി: പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി മലയാളി നിയമിതനായി. തിരുവല്ല സ്വദേശി റോയി പി. തോമസ് ആണ് ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയായത്. ന്യൂഡൽഹിയിലെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിൽ ജോയിന്റ് ഡയറക്ടറായിരുന്ന റോയി 2018ൽ വിരമിച്ച ശേഷം മന്ത്രാലയത്തിനു കീഴിൽ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു. 3 വർഷമാണ് കാലാവധി.

സംസ്ഥാന വനം വന്യജീവി വകുപ്പിൽ ചീഫ് കൺസർവേറ്ററായും മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനം ഉൾപ്പെടുന്ന മൂന്നാർ ഡിവിഷൻ വൈൽഡ് ലൈഫ് വാർഡനായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല നിരണം കുറിച്ചിയത്ത് കുടുംബാംഗമാണ്.

തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച സംസ്ഥാന സർക്കാർ നോമിനിയെ ഗവർണർ പുറത്താക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. തുടർന്നു ഗവർണർ കിരൺ ബേദിയുടെ നിർദേശത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിലേക്ക് അപേക്ഷ ക്ഷണിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP