Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാറ്റു കുറഞ്ഞ സ്വർണാഭരണം പണയം വെച്ച് 19 ലക്ഷം രൂപയുടെ തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ

മാറ്റു കുറഞ്ഞ സ്വർണാഭരണം പണയം വെച്ച് 19 ലക്ഷം രൂപയുടെ തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പുതുക്കാട്: മാറ്റു കുറഞ്ഞ മുക്കാൽ കിലോയുടെ സ്വർണാഭരണം നിർമ്മിച്ച് പണയം വച്ച് 19.01 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തുകയും ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. ആഭരണം നിർമ്മിക്കുകയും കൃത്രിമമായി ഹാൾമാർക്ക് മുദ്ര പതിക്കുകയും ചെയ്ത ശേഷം പണയം വെച്ച സംഘമാണ് അറസ്റ്റിലായത്. ചെമ്പൂക്കാവ് ചേർപ്പിൽ വിനീഷ് കുമാർ (43), ചിയ്യാരം കുന്നത്തുപറമ്പിൽ ദിനേഷ് (34), കോലഴി കപ്പിയേടത്ത് പ്രതീഷ് (34) എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് പിടികൂടിയത്.

മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ വരന്തരപ്പിള്ളി കിഴക്കൂടൻ ജയരാജിനെ (54) സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതോടെയാണ് വൻ തട്ടിപ്പ് പുറത്തായത്. 2 പേർ കൂടി പിടിയിലാകാനുണ്ട്. 22 കാരറ്റുള്ള സ്വർണാഭരണങ്ങളെന്ന പേരിൽ 748 ഗ്രാം ആഭരണങ്ങളാണ് പുതുക്കാട് മേഖലയിലെ ധനകാര്യ സ്ഥാപനങ്ങളിൽ ജയരാജും സംഘവും പണയം വച്ചത്. ചെമ്പും വെള്ളിയും കാഡ്മിയവും ഉപയോഗിച്ചു നിർമ്മിച്ച ആഭരണങ്ങളിൽ സ്വർണം പൊതിഞ്ഞാണ് തട്ടിപ്പു നടത്തിയതെന്നു പൊലീസ് കണ്ടെത്തി.

ആമ്പല്ലൂർ സഹകരണ ബാങ്ക് ഹെഡ് ഓഫിസിലും ശാഖകളിലും 332 ഗ്രാം പണയം വച്ച് 8.32 ലക്ഷവും വിവിധ ബാങ്കുകളിലും കെഎസ്എഫ്ഇ ശാഖയിലുമായി 10.69 ലക്ഷവുമാണ് തട്ടിയെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP