Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം സെക്‌സ് ടോയ് ഉപരയോഗിച്ച് കൊലപ്പെടുത്തിയ സംഭവം; ഓസ്‌ട്രേലിയൻ യുവതിക്ക് ഒമ്പത് വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി

ഇന്ത്യൻ വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം സെക്‌സ് ടോയ് ഉപരയോഗിച്ച് കൊലപ്പെടുത്തിയ സംഭവം; ഓസ്‌ട്രേലിയൻ യുവതിക്ക് ഒമ്പത് വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ

മെൽബൺ: ഇന്ത്യൻ വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം സെക്‌സ് ടോയ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഓസ്‌ട്രേലിയൻ യുവതിയെ കോടതി ഒമ്പത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. മൗലിൻ റഫാത്തോഡ് എന്ന ഇന്ത്യൻ വിദ്യാർത്ഥിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. മെൽബൺ സ്വദേശിയായ ജാമി ലീയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് വർഷത്തിനാണ് ശിക്ഷയെങ്കിലും മൂന്ന് വർഷവും മൂന്ന് മാസവും കഴിഞ്ഞാൽ പ്രതിക്ക് പരോളിൽ പുറത്തിറങ്ങാം.

2018 ജൂലായിലാണ് ഓസ്‌ട്രേലിയയിൽ വിദ്യാർത്ഥിയായിരുന്ന മൗലിൻ റാത്തോഡി(24)നെ ജാമി ലീ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട മൗലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം സെക്‌സ് ടോയ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം.

വീട്ടിലെത്തിയ മൗലിനോട് ജാമി സൗഹൃദത്തിൽ പെരുമാറിയ ശേഷം മൗലിന്റെ കഴുത്തിൽ കൈകൾ കൊണ്ട് വരിഞ്ഞുമുറുക്കി.ശ്വാസം കിട്ടാതായി കൈവിടണമെന്ന് മൗലിൻ ആംഗ്യം കാണിച്ചെങ്കിലും ജാമി സെക്‌സ് ടോയിയുടെ കേബിൾ ഉപയോഗിച്ച് വീണ്ടും കഴുത്തിൽ വരിഞ്ഞുമുറുക്കുക ആയിരുന്നു. തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിലായതോടെ പൊലീസിനെ വിവരമറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മൗലിൻ പിറ്റേദിവസം മരണത്തിന് കീഴടങ്ങി.

ലൈംഗിക താൽപര്യത്തോടെയല്ല യുവാവിനെ വിളിച്ചുവരുത്തിയതെന്നും ആക്രമണം നടത്താൻ മുൻകൂട്ടി തീരുമാനിച്ചത് വ്യക്തമാണെന്നും കോടതി കണ്ടെത്തി. മൗലിൻ വീട്ടിലേക്ക് വരുന്നതിന് മുമ്പ് കൊലപാതകത്തെക്കുറിച്ച് ജാമി ഇന്റർനെറ്റിൽ തിരഞ്ഞിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പ്രകോപിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരുന്ന ഒരു യുവാവിന്റെ ജീവനാണ് യുവതി ഇല്ലാതാക്കിയതെന്നായിരുന്നു വിധിപ്രസ്താവത്തിനിടെ കോടതി പറഞ്ഞത്.

അതേസമയം, കുട്ടിക്കാലം മുതൽ ഭീതിജനകമായ സാഹചര്യത്തിൽ വളർന്നതിനാൽ യുവതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പത്താം വയസ്സിൽ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട ജാമിയെ സംരക്ഷിക്കാൻ പിന്നീട് രണ്ടുപേരെ ഏർപ്പാടാക്കിയിരുന്നു. 18 വയസ്സായതോടെ ഈ സംരക്ഷണം പിൻവലിച്ചു. പിന്നീട് ഒറ്റയ്ക്കായിരുന്നു യുവതിയുടെ താമസം. മാനസിക പ്രശ്‌നങ്ങൾ നേരിടുന്നതും പ്രായവും പരിഗണിച്ച് ജാമിയെ യുവാക്കൾക്കുള്ള കേന്ദ്രത്തിൽ തടവിൽ പാർപ്പിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി നിരസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP