Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രംപിന് വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളെ തേടി എത്തും; ഭീഷണി സന്ദേശം എത്തുന്നത് ട്രംപ് അനുകൂല ഗ്രൂപ്പുകളിൽ നിന്നെന്ന വ്യാജേന: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രംപിന് മുട്ടൻ പണി കൊടുത്ത് ഇറാൻ

ട്രംപിന് വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളെ തേടി എത്തും; ഭീഷണി സന്ദേശം എത്തുന്നത് ട്രംപ് അനുകൂല ഗ്രൂപ്പുകളിൽ നിന്നെന്ന വ്യാജേന: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രംപിന് മുട്ടൻ പണി കൊടുത്ത് ഇറാൻ

സ്വന്തം ലേഖകൻ

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രംപിന് മുട്ടൻ പണി കൊടുത്ത് ഇറാൻ. ട്രംപിന്റെ ജനപ്രീതി കുറയ്ക്കുന്നതിനായി ഡമോക്രാറ്റ് വോട്ടർമാരെ ഭീഷണിപ്പെടുത്തി ഇ-മെയിൽ സന്ദേശമയച്ചാണ് ഇറാൻ ട്രംപിന് പാരവെച്ചിരിക്കുന്നത്. 'ട്രംപിന് വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളെ തേടി ഞങ്ങളെത്തും' എന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങളാണ ഡെമൊക്രാറ്റിക് വോട്ടർമാരെ തേടി എത്തിയത്. ഇതിന് പിന്നിൽ ഇറാനാണെന്നു യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സന്ദേശങ്ങൾ അശാന്തി പടർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നു നാഷനൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു.

രണ്ടു സ്ഥാനാർത്ഥികൾക്കും തുല്യ പ്രാമുഖ്യമുള്ള സംസ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ട്രംപിനെ കുരുക്കാൻ ഇറാൻ കെണിവെച്ചത്. ട്രംപ് അനുകൂല ഗ്രൂപ്പുകൾ എന്ന വ്യാജേനയാണ് സന്ദേശങ്ങൾ അയയ്ക്കുന്നത്. 'ട്രംപിന് വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളെ തേടി ഞങ്ങളെത്തും' എന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങളാണിത്. തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ ഉണ്ടെന്ന ഭരണകൂടത്തിന്റെ ആശങ്ക ശരിവയ്ക്കും വിധത്തിലുള്ളതാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

തിരഞ്ഞെടുപ്പിനു 13 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അസാധാരണമായി രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയിലെ വോട്ടർ രജിസ്റ്റ്രേഷൻ വിവരങ്ങൾ റഷ്യയും ഇറാനും ശേഖരിച്ചിട്ടുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇറാനിൽനിന്നുള്ള മെയിലിൽ വന്നിരിക്കുന്നതെന്നും റാറ്റ്ക്ലിഫ് പറഞ്ഞു.

വോട്ടർമാരെ കുറിച്ചു ശേഖരിച്ചിരിക്കുന്ന കാര്യങ്ങൾ ഉപയോഗിച്ച് അവർക്കിടയിൽ തെറ്റായ വിവരങ്ങളും വാർത്തകളും പ്രചരിപ്പിക്കാനും ആശയക്കുഴപ്പവും അശാന്തിയും സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. അമേരിക്കൻ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനുള്ള നീക്കമാണിത്. എന്നാൽ ഏതു തരത്തിലാണു വിവരങ്ങൾ ചോർന്നിരിക്കുന്നതെന്ന് റാറ്റ്ക്ലിഫ് വ്യക്തമാക്കിയില്ല.

വിവരങ്ങൾ ഉപയോഗിച്ച് റഷ്യ എന്തു നീക്കമാണു നടത്തുന്നതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ വിവരങ്ങൾ ആവശ്യപ്പെടുന്നവർക്ക് നൽകാറുണ്ട്. ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചുണ്ടെന്ന് മാത്രം. ഏതെങ്കിലും തരത്തിൽ ദുരുദ്ദേശ്യപരമായ സന്ദേശങ്ങൾ ലഭിച്ചാൽ അതു പ്രചരിപ്പിക്കരുതെന്നും അസ്വസ്ഥരാകരുതെന്നും നാഷനൽ ഇന്റലിജൻസ് അറിയിച്ചു.

2016ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സമാനമായ റഷ്യൻ ഇടപെടൽ ആരോപിക്കപ്പെട്ടിരുന്നു. അന്ന് അമേരിക്കൻ വോട്ടർമാരെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനു വ്യാജ അക്കൗണ്ടുകൾ തുടങ്ങിയാണു സന്ദേശങ്ങൾ അയച്ചത്. ട്രംപിനെതിരെ മത്സരിച്ച ഹിലരി ക്ലിന്റന് എതിരെയായിരുന്നു ഏറ്റവും കൂടുതൽ സൈബർ ആക്രമണം നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP