Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

21,000 ത്തിൽ ഏറെ രോഗികളും ഇരുന്നൂറിനടുത്ത് മരണവും ദിവസവും തുടരുകയാണ്; ഒരു ദിവസം 90,000 പേരെങ്കിലും രോഗികളാവുന്നതായി കണക്ക്; രണ്ടാം വരവിൽ വിറങ്ങലിച്ച് ബ്രിട്ടൻ

21,000 ത്തിൽ ഏറെ രോഗികളും ഇരുന്നൂറിനടുത്ത് മരണവും ദിവസവും തുടരുകയാണ്; ഒരു ദിവസം 90,000 പേരെങ്കിലും രോഗികളാവുന്നതായി കണക്ക്; രണ്ടാം വരവിൽ വിറങ്ങലിച്ച് ബ്രിട്ടൻ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ കൊറോണയുടെ രണ്ടാം വരവും കനത്ത ദുരിതങ്ങൾ വാരിവിതറും എന്ന സൂചനകൾ നൽകിക്കൊണ്ട് 21,242 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 189 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവായ സർ പാട്രിക് വാല്ലൻസ് പറയുന്നത് പ്രതിദിനം 90.000 പേരെയെങ്കിലും വൈറസ് ബാധിക്കുന്നുണ്ട് എന്നാണ്. അതേസമയം ബ്രിട്ടന്റെ പല ഭാഗങ്ങളിലും രോഗവ്യാപനം കുറഞ്ഞു വരുന്നതായി സൂചനകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടു തലേന്നത്തെ കണക്കുകളെ അപേക്ഷിച്ച് ഇന്നലെ രോഗവ്യാപന നിരക്കിൽ 12 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഈ ആഴ്‌ച്ചയിലെ ഏതൊരു ദിവസത്തിലും രേഖപ്പെടുത്തിയിട്ടുള്ള പ്രതിദിന വർദ്ധനവിന്റെ നിരക്കിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രോഗവ്യാപനത്തിന് വേഗത കുറഞ്ഞു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് സർ വാലൻസ് പറഞ്ഞത്.

അതേസമയം, ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വൈറസ് ബാധിക്കുന്നതിനും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനും ഇടയിൽ രണ്ടാഴ്‌ച്ച സമയം എടുക്കുമെന്നതിനാൽ, വരുന്ന ആഴ്‌ച്ചകളിൽ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും വാലൻസ് പറഞ്ഞു. രോഗവ്യാപനം വളരെയധികം വർദ്ധിച്ച മാഞ്ചസ്റ്ററിൽ താത്ക്കാലിക ആശുപത്രികൾ പുനരാരംഭിച്ചു. കൊറോണയുടെ ആദ്യ വരവിനെ നിയന്ത്രണാധീനമാക്കാൻ കഴിഞ്ഞതോടെ അടച്ചുപൂട്ടിയവ ആയിരുന്നു ഈ താത്ക്കാലിക ആശുപത്രികൾ.

വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ നിരക്ക് നിലവിൽ 1.3 നും 1.5 നും ഇടയിലാണെന്നാണ് വിവിധ ശാസ്ത്രജ്ഞർ പറയുന്നത്. രോഗബാധിതനായ ഒരാളിൽ നിന്നും എത്രപേരിലേക്ക് രോഗം പകരാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ആർ നിരക്ക് നിശ്ചയിക്കുന്നത്. അതായത്, ആർ നിരക്ക് 1.5 ആണെങ്കിൽ, രോഗബാധിതരായ 100 പേരിൽ നിന്നും 150 പേർക്ക് രോഗം പകരാം. ഈ 150 പേരിൽ നിന്നും 225 പേർക്ക് രോഗം പകരും. ഇതാണ് ആർ നിരക്ക് കൊണ്ട് സൂചിപ്പിക്കുന്നത്. ഇത് 1 എന്ന അടിസ്ഥാന സംഖ്യയ്ക്ക് മുകളിലാണെങ്കിൽ രോഗവ്യാപനം തുടരു എന്നാണർത്ഥം.

നിലവിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും ആർ നിരക്ക് വർദ്ധിച്ചുവരികയാണ്. ഇതിന്റെ ഫലമായി കൂടുതൽ നഗരങ്ങളും പട്ടണങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സ്റ്റോക്ക്-ഓൺ-ട്രെന്റ്, കവൻട്രി, സ്ലോ തുടങ്ങിയ പട്ടണങ്ങളിൽ ശനിയാഴ്‌ച്ച മുതൽ ടയർ-2 നിയന്ത്രണങ്ങൾ നിലവിൽ വരും. ഇതോടെ മറ്റൊരു 7.5 ലക്ഷം ജനങ്ങൾ കൂടി നിയന്ത്രണങ്ങൾക്ക് കീഴിൽ വരികയാണ്. അതേസമയം, ചെഷയറിലെ വാരിങ്ടണിൽ ടയർ 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. നോട്ടിങ്ഹാംഷയറിലും ടയർ 3 നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP