Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലേ ചൈനയുടെ ഭാഗമെന്ന് ട്വിറ്റർ; ലൊക്കേഷൻ സെറ്റിങ്‌സിൽ ലേ ചൈനയുടെ ഭാഗത്തേക്ക് കൂട്ടി ചേർത്ത ട്വിറ്ററിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ: രാജ്യത്തിന്റെ പരമാധികാരത്തോട് അനാദരവ് കാണിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ

ലേ ചൈനയുടെ ഭാഗമെന്ന് ട്വിറ്റർ; ലൊക്കേഷൻ സെറ്റിങ്‌സിൽ ലേ ചൈനയുടെ ഭാഗത്തേക്ക് കൂട്ടി ചേർത്ത ട്വിറ്ററിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ: രാജ്യത്തിന്റെ പരമാധികാരത്തോട് അനാദരവ് കാണിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലേ ചൈനയുടെ ഭാഗത്തേക്ക് കൂട്ടി ചേർത്ത് ട്വിറ്ററിന്റെ ലൊക്കേഷൻ സെറ്റിങ്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ആസ്ഥാനമായ ലേയെ ചൈനയുടെ ഭാഗമെന്ന രീതിയിൽകാണിച്ച ട്വിറ്ററിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തി. ലഡാക്ക്, ജമ്മു കശ്മീർ എന്നീ പ്രദേശങ്ങൾ ഇന്ത്യൻ ഭരണഘടനയനുസരിച്ചു രാജ്യത്തിന്റെ അവിഭാജ്യവും അന്യാധീനപ്പെടുത്താൻ സാധിക്കാത്തതുമായ പ്രദേശങ്ങളാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതിൽ എതിർപ്പ് അറിയിച്ച് ട്വിറ്റർ സിഇഒ ജാക്ക് ഡോർസിക്ക് കേന്ദ്രം കത്തയച്ചു. ഇന്ത്യൻ പൗരന്മാരുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നു സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ആസ്ഥാനം ലേയാണ്. ഈ പ്രദേശമാണു ചൈനയുടേതാണെന്ന രീതിയിൽ ട്വിറ്റർ കാണിച്ചത്. അതിർത്തി തർക്കത്തെ തുടർന്ന് ഇന്ത്യ ചൈന ബന്ധം വഷളായിരിക്കെയാണ് സമൂഹമാധ്യമങ്ങളിലെ ലൊക്കേഷൻ സെറ്റിങ്‌സിൽ ലേ ചൈനയുടെ ഭാഗമാണെന്ന രീതിയിൽ കാണിക്കാൻ തുടങ്ങിയത്. ഇതോടെ ശക്തമായി പ്രതികരിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്.

ലഡാക്കിലെ ഏറ്റവും വലിയ ടൗണാണ് ലേ. ഇന്ത്യയുടെ പരമാധികാരത്തോട് അനാദരവ് കാണിച്ച നടപടി അംഗീകരിക്കാനാകില്ല. ഇതു നിയമവിരുദ്ധമാണെന്നും സർക്കാർ അറിയിച്ചു. ഐടി സെക്രട്ടറി അജയ് സാവ്‌നിയാണ് കത്തയച്ചത്. ഇത്തരം നടപടികൾ അപകീർത്തികരമാണ്. ട്വിറ്ററിന്റെ നിഷ്പക്ഷതയ്‌ക്കെതിരെ ചോദ്യങ്ങൾ ഉയരുന്നതിന് ഇടയാക്കുമെന്നും സാവ്‌നി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP