Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി; ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഇനി ഇന്ത്യയിൽ എത്താം; ഒസിഐ കാർഡുള്ളവർക്കും വിദേശികൾക്കും വിമാനമാർഗമോ കപ്പൽ മാർഗമോ ഇന്ത്യയിലേക്ക് വരുന്നതിന് തടസ്സമില്ല: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകം

ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി; ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഇനി ഇന്ത്യയിൽ എത്താം; ഒസിഐ കാർഡുള്ളവർക്കും വിദേശികൾക്കും വിമാനമാർഗമോ കപ്പൽ മാർഗമോ ഇന്ത്യയിലേക്ക് വരുന്നതിന് തടസ്സമില്ല: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്കെത്തുന്നതിനുള്ള യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി. ഒസിഐ, പിഐഒ കാർഡുകളുള്ളവർക്കും വിദേശികൾക്കും ടൂറിസം ഒഴികെ ഏതാവശ്യത്തിനും വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലേക്കു വരുന്നതിനു നിയന്ത്രണമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിസിനസ്, കോൺഫറൻസ്, തൊഴിൽ, പഠനം, ഗവേഷണം, ചികിത്സ തുടങ്ങിയവയ്ക്ക് ഇന്ത്യയിലെത്താൻ സൗകര്യമൊരുക്കാനാണു നടപടി.

ഇവീസയും ടൂറിസ്റ്റ്, മെഡിക്കൽ വീസകളും ഒഴികെയുള്ളവയാണ് വീണ്ടും പ്രാബല്യത്തിലായത്. ചികിത്സയ്ക്ക് എത്തുന്നവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. ഇവരുടെ സഹായികൾക്കും വീസ അനുവദിക്കും. വീസ കാലാവധി കഴിഞ്ഞെങ്കിൽ പുതിയതിന് അപേക്ഷിക്കാം. കോവിഡ് പ്രതിസന്ധി കാരണം വീസകൾ കഴിഞ്ഞ എട്ട് മാസമായി മരവിപ്പിച്ചിരുന്നു. അതേസമയം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ ഉൾപ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാണ്.

താഴെ പറയുന്ന ഗണത്തിലുള്ള വിദേശ പൗരന്മാർക്ക് ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ) കാർഡിന് അർഹതയുണ്ട്. 1950 ജനുവരി 26നോ ശേഷമോ ഇന്ത്യൻ പൗരത്വമുണ്ടായിരുന്ന വിദേശി (പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഒഴികെ). 1950 ജനുവരി 26നു ശേഷം ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരുന്ന വിദേശി.
1947 ഓഗസ്റ്റ് 15നു ശേഷം ഇന്ത്യയുടെ ഭാഗമായ പ്രദേശത്തുനിന്നുള്ള വ്യക്തി. മേൽപറഞ്ഞ ഗണത്തിൽപെടുന്നവരുടെ മക്കളും കൊച്ചുമക്കൾക്കും ഒസിഐ കാർഡിന് അർഹതയുണ്ട്. ഇന്ത്യൻ പൗരത്വമുള്ള മാതാവോ പിതാവോ ഉള്ള കുട്ടി. ഇന്ത്യൻ പൗരത്വമോ ഒസിഐ കാർഡോ ഉള്ള വ്യക്തിയുടെ വിദേശിയായ ജീവിതപങ്കാളി. വിവാഹം രജിസ്റ്റർ ചെയ്ത് 2 വർഷം കഴിഞ്ഞ് അപേക്ഷിക്കാം. (പൗരത്വ നിയമത്തിന്റെ 7 എ വകുപ്പു പ്രകാരമാണ് ഒസിഐ കാർഡ് നൽകുന്നത്. ഇതുള്ളവർക്ക് ആജീവനാന്ത ഇന്ത്യൻ വീസയാണു ലഭിക്കുന്നത്.)

വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്കാണ് പഴ്‌സൻ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡിന് അർഹതയുള്ളത്:

ജർമനിയിലേക്ക് ആഴ്ചയിൽ ഏഴ് വിമാന സർവീസ്
ഇന്ത്യയും ജർമനിയും തമ്മിലുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ ധാരണയിലെത്തി. ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ ആഴ്ചയിൽ 7 സർവീസുകൾ നടത്തും. എയർ ഇന്ത്യയും ജർമനിയുടെ ലുഫ്താൻസയും ഇരുഭാഗത്തേക്കും സർവീസ് ആരംഭിച്ചു. ലുഫ്താൻസ 10 സർവീസുകളാണ് നടത്തുന്നത്. ലുഫ്താൻസയുടെ ആദ്യ വിമാനം ബുധനാഴ്ച ബെംഗളൂരുവിൽ ഇറങ്ങി. എയർ ഇന്ത്യ വിമാനം ഇന്നലെ രാത്രി മുംബൈയിൽ നിന്നു ഫ്രാങ്ക്ഫർട്ടിലേക്കു പുറപ്പെട്ടു. മുൻപുണ്ടാക്കിയ ധാരണയിലെ പൊരുത്തക്കേടുകൾ മൂലം സർവീസ് അടുത്തിടെ നിർത്തിവച്ചിരുന്നു.

ഒമാൻ യാത്ര പറ്റില്ല
പുതിയ വീസയുള്ള വിദേശികൾക്ക് നിലവിൽ ഒമാനിലേക്കു യാത്ര ചെയ്യാനാകില്ലെന്നു വിമാനക്കമ്പനികൾ. ഇമിഗ്രേഷൻ വിഭാഗത്തിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ എന്നിവയുടെ മുന്നറിയിപ്പ്. താമസ, തൊഴിൽ വീസയുള്ളവർക്കും വീസ പുതുക്കിയവർക്കും യാത്ര അനുവദിക്കും. യാത്രക്കാർക്കു റസിഡൻസ് കാർഡ് നിർബന്ധം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP