Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വാക്‌സിൻ വരും വരെ അലംഭാവം പാടില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ശുഭവാർത്ത; തദ്ദേശീയമായി ഇന്ത്യ വികസിപ്പിക്കുന്ന കോവാക്‌സിന്റെ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി; ഡ്രഗ് കൺട്രോൾ അഥോറിറ്റിയുടെ അനുമതി ഭാരത് ബയോടെകിന് കിട്ടിയതോടെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുക 2500 സന്നദ്ധ പ്രവർത്തകരെ; 28 ദിവസത്തെ ഇടവേളയിൽ രണ്ടുഡോസ് വീതം പരീക്ഷണ വാക്‌സിൻ നൽകും; ഇതുവരെ പാർശ്വഫലങ്ങളില്ലാത്തത് ശുഭകരം; ഡിസംബറോടെ ആദ്യ കോവിഡ് വാക്‌സിൻ ഇറങ്ങുമോ?

വാക്‌സിൻ വരും വരെ അലംഭാവം പാടില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ശുഭവാർത്ത; തദ്ദേശീയമായി ഇന്ത്യ വികസിപ്പിക്കുന്ന കോവാക്‌സിന്റെ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി; ഡ്രഗ് കൺട്രോൾ അഥോറിറ്റിയുടെ അനുമതി ഭാരത് ബയോടെകിന് കിട്ടിയതോടെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുക 2500 സന്നദ്ധ പ്രവർത്തകരെ; 28 ദിവസത്തെ ഇടവേളയിൽ രണ്ടുഡോസ് വീതം പരീക്ഷണ വാക്‌സിൻ നൽകും; ഇതുവരെ പാർശ്വഫലങ്ങളില്ലാത്തത് ശുഭകരം; ഡിസംബറോടെ ആദ്യ കോവിഡ് വാക്‌സിൻ ഇറങ്ങുമോ?

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: വാക്‌സിൻ വരും വരെ അലംഭാവം അരുതെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ ഓരോ പൗരനും വാക്‌സിൻ ലഭ്യമാക്കാനാണ് പരിശ്രമമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യവേ സൂചിപ്പിച്ചു. ഏതായാലും ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന് മനുഷ്യരിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ഡ്രഗ് കൺട്രോൾ അഥോറിറ്റിയുടെ അനുമതി കിട്ടി എന്നതാണ് ശുഭവാർത്ത. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ചാണ് ഭാരത് ബയോടോക് ഇന്ത്യ ലിമിറ്റഡിന്റെ വാക്‌സിൻ വികസനം.

മൂന്നുമാസം മുമ്പ് ജൂലായിലാണ് ഭാരത് ബയോടെകിന് മനുഷ്യരിൽ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി കിട്ടിയത്. അതിന് ശേഷം രാജ്യത്തെ കോവിഡ് കേസുകൾ 75 ലക്ഷമായി ഉയർന്നു. ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള രണ്ടാമത്തെ രാജ്യം.

അനുമതി ലഭ്യമായതോടെ, മൂന്നാം ഘട്ട പരീക്ഷണങ്ങൾ അടുത്ത മാസം തുടങ്ങും. പരീക്ഷണപ്രക്രിയയിൽ ചെറിയ മാറ്റങ്ങളോടെയാണ് മൂന്നാം ഘട്ട പരീക്ഷണത്തിന് കമ്മിറ്റി അനുവാദം നൽകിയത്.

എന്താണ് കോവാക്‌സിൻ?

ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള ഭാരത് ബയോടെകാണ് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും, ഐസിഎംആറുമായി സഹകരിച്ച് കോവാക്‌സിൻ വികസിപ്പിക്കുന്നത്. പൂണെയിലെ എൻഐവിയിൽ സാർസ് കോവ് 2 വൈറസിനെ വേർതിരിച്ചെടുത്ത ശേഷം ഹൈദരാബാദിലെ ഭാരത് ബയോടെകിന്റെ ബയോ സേഫ്റ്റി ലെവൽ 3 ലാബിലാണ് കോവാക്‌സിൻ വികസിപ്പിക്കുന്നത്. ഒരുജീവനില്ലാത്ത വൈറസായി പ്രതിരോധ സംവിധാനത്തിൽ പ്രവർത്തിക്കുകയും, വൈറസിനെതിരെ ആന്റി ബോഡി പ്രതികരണം സൃഷ്ടിക്കുകയുമാണ് വാക്‌സിൻ ചെയ്യുന്നത്.

മൂന്നാം ഘട്ടം

മൂന്നാം ഘട്ട പരീക്ഷണത്തിനായി 2500 സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ഇവർക്ക് 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വീതം പരീക്ഷണാത്മക വാക്‌സിൻ നൽകും. കോവാക്‌സിൻ ഒന്ന് രണ്ട് പരീക്ഷണ ഘട്ടങ്ങളിൽ മികച്ച ഫലങ്ങൾ കാഴ്ചവച്ചുവെന്നും അധികൃതർ അവകാശപ്പെട്ടു. നേരത്തെ വാക്‌സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കിനോട് സുരക്ഷയും രോഗപ്രതിരോധ ഡാറ്റയും സമർപ്പിക്കാൻ ഡി.സി.ജി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ സമർപ്പിച്ചതിന് പിന്നാലെയാണ് മൂന്നാഘട്ട പരീക്ഷണത്തിന് ഡി.സി.ജി.ഐ അനുമതി നൽകിയത്.

ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഒരു കോവിഡ് വാക്‌സിൻ ഡിസംബർ ആദ്യം തന്നെ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. 10 സംസ്ഥാനങ്ങളിലായി ഡൽഹി, മുംബൈ, പട്‌ന, ലക്‌നൗ അടക്കം 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠനറിപ്പോർട്ട് ഉൾപ്പെടെയാണു ഭാരത് ബയോടെക് അപേക്ഷ നൽകിയത്. കോവാക്‌സിൻ കൂടാതെ സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്്‌സിനും രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്. അസ്ട്രാസെനകയുമായി ചേർന്നു പുണെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന ഓക്‌സ്ഫഡ് സാധ്യതാ വാക്‌സീനും രണ്ടുംമൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.

പാർശ്വഫലങ്ങൾ ഇല്ലെന്ന ശുഭവാർത്ത

കോവാക്‌സിന് പാർശ്വഫലങ്ങൾ ഇല്ലെന്നതാണ് ശുഭവാർത്ത. ദീർഘകാലാടിസ്ഥാനത്തിൽ വാക്‌സിൻ ഫലപ്രദമാകാനും സാധ്യതകളേറെ. മൂന്നാം ഘട്ട പരീക്ഷണങ്ങൾ കൂടി പൂർത്തിയാകുമ്പോൾ ഭാരത് ബയോടെക് 30 കോടി ഡോസുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP