Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 51,048 പേർക്ക്; വാക്സിനേഷനായി രാജ്യം സാമ്പത്തികമായി സജ്ജമെന്നും റിപ്പോർട്ടുകൾ

ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 51,048 പേർക്ക്; വാക്സിനേഷനായി രാജ്യം സാമ്പത്തികമായി സജ്ജമെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 51,048 പേർക്ക്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 77,56,206 ആയി. 24 മണിക്കൂറിനിടെ 624 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,17,277 ആയി. ആകെ രോ​ഗബാധിതരായ 77,56,206പേരിൽ 69,41,238 പേരും ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 6,97,691വൈറസ് ബാധിതരാണ്. ഇവരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 7539 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 198 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,25,197 ആയി. 1,50,011 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 42,831 പേർ ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടു.14,31,856 പേർ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു.

കർണാടകയിൽ 24 മണിക്കൂറിനിടെ 5778 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 13,550 പേർ രോഗമുക്തി നേടി. 74 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,88,551 ആയി. 99,927 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,770 പേർ ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടു.6,84,835 പേർ രോഗമുക്തി നേടി.

തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,077 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 45 പേർ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകൾ 7,00,193 ആയി. 34,198 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,825 പേർ ഇതുവരെ മരണപ്പെട്ടു.

കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഒരുങ്ങിയെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ജനങ്ങൾക്ക് വാക്‌സിൻ നൽകുന്നതിനായി 50,000 കോടി രൂപ കേന്ദ്രം നീക്കിവെച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒരു ഡോസ് വാക്‌സിന് ഏകദേശം ഏഴ് ഡോളർ വരെയാവും ചെലവാകുകയെന്ന് സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓരോ ഡോസ് വീതമുള്ള രണ്ട് കുത്തിവെപ്പുകളാവും ഒരാൾക്ക് നൽകുക. നാല് ഡോളർ ഇതിന് ചെലവ് വരും. വാക്‌സിൻ സംഭരണം, വാക്‌സിൻ എത്തിക്കുന്നതിനുള്ള ചെലവ് എന്നിവയ്ക്കായി രണ്ട് മുതൽ മൂന്ന് ഡോളർ വരെ ചെലവായേക്കാം. ഈ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഒരാൾക്ക് ഏകദേശം ഏഴ് ഡോളർ ചെലവ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

2021 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ കണക്കുകളിലാണ് ഈ തുക ഉൾപ്പെടുക. കൂടുതൽ പണം ആവശ്യമായാലും തുകയിൽ കുറവുണ്ടാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, റിപ്പോർട്ടുകളോട് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോവിഡ് വാക്‌സിൻ തയ്യാറാകുന്ന മുറയ്ക്ക് രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ എത്രയും പെട്ടന്ന് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP