Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ്ടു അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം: ഇഡിയുടെ നിർദ്ദേശ പ്രകാരം കെഎം ഷാജിയുടെ വീട്ടിലും പറമ്പിലും കോഴിക്കോട് കോർപറേഷന്റെ അളവെടുപ്പ്; ഷാജിക്ക് നവംബർ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസ്

പ്ലസ്ടു അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം:  ഇഡിയുടെ നിർദ്ദേശ പ്രകാരം കെഎം ഷാജിയുടെ വീട്ടിലും പറമ്പിലും കോഴിക്കോട് കോർപറേഷന്റെ അളവെടുപ്പ്; ഷാജിക്ക് നവംബർ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസ്

ജാസിം മൊയ്തീൻ

കോഴിക്കോട്: അഴീക്കോട് എംഎൽഎ കെഎം ഷാജിയുടെ കോഴിക്കോട് നഗരസഭയിലെ വീടും പറമ്പും കോർപറേഷൻ അധികൃതരെത്തി അളന്നു. കണ്ണൂർ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. ഇന്ന് ഉച്ചയോടെയാണ് കോർപറേഷൻ അധികൃതരെത്തി എംഎൽഎയുടെ വീടിന്റെ അളവെടുപ്പ് നടത്തിയത്. അളവെടുപ്പ് നടക്കുമ്പോൾ എംഎൽഎ വീട്ടിലുണ്ടായിരുന്നില്ല. അളവെടുപ്പിനെ സംബന്ധിച്ച് നേരത്തെ നോട്ടീസ് നൽകിയിരുന്നുമില്ല.

അതേസമയം കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളിൽനിന്ന് മൊഴി രേഖപ്പെടുത്തി. മാനേജ്മെന്റ് പ്രതിനിധികളെ കോഴിക്കോട്ടെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

അന്വേഷണത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. കോഴിക്കോട് യൂണിറ്റ് ഓഫീസിൽ വച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്തത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് തുടങ്ങി രാത്രി എട്ടുമണിക്കാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. മജീദിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രാവിലെ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയേയും ചോദ്യം ചെയ്തിരുന്നു. കെ.എം. ഷാജിക്ക് പണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ ചെലവഴിച്ചു എന്നാണ് എൻഫോഴ്സ്മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. കെ.എം ഷാജിക്ക് നവംബർ പത്തിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കേസിൽ വിജിലൻസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP