Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പമ്പയാറ്റിൽ കാണാതായ ആൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഡിങ്കി മറിഞ്ഞു; അടിത്തട്ടിലെ പാറയിടുക്കിൽ തലയിടിച്ച് ഫയർ ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം

പമ്പയാറ്റിൽ കാണാതായ ആൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഡിങ്കി മറിഞ്ഞു; അടിത്തട്ടിലെ പാറയിടുക്കിൽ തലയിടിച്ച് ഫയർ ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പെരുനാട്ടിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെ ഡിങ്കി മറിഞ്ഞ് ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം. പത്തനംതിട്ട ഫയർ ബ്രിഗേഡിലെ ഫയർമാൻ തിരുവനന്തപുരം ഒറ്റശേഖര മംഗലം ശരത് ഭവനിൽ ആർ. ശരതാ(30)ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മാടമൺ തടയണയുടെ സമീപമാണ് സംഭവം. അഞ്ചു ജീവനക്കാരാണ് ഡിങ്കിയിൽ ഉണ്ടായിരുന്നത്. തടയണയ്ക്ക് സമീപം വച്ച് ഡിങ്കിയിൽ വെള്ളം കയറി മുങ്ങി. നാലു പേർ നീന്തി രക്ഷപ്പെട്ടു. ശരത് ഡിങ്കിക്ക് അടിയിലായിപ്പോയി. 30 മീറ്റർ താഴെ നിന്ന് കണ്ടെത്തി കരയ്ക്ക് എത്തിച്ചെങ്കിലും മരിച്ചു. ആനത്തോട് ഡാമിന്റെ ഷട്ടർ തുറന്നിട്ടിരുന്നതിനാൽ പമ്പയിൽ ഒഴുക്ക് കൂടുതലായിരുന്നു.

ഇന്ന് രാവിലെ മാടമൺ ചൂരപ്ളാക്കൽ ശിവനെ ( 55)യാണ് മാടമൺ പമ്പ് ഹൗസിനു സമീപം ഒഴുക്കിൽ പെട്ടു കാണാതായത്. ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് അപകടം. അടിത്തട്ടിൽ പാറ നിറഞ്ഞ സ്ഥലമാണ്. ആനത്തോട് ഡാം ഷട്ടർ അടച്ചതിന് ശേഷമാണ് തെരച്ചിൽ നടത്തിയതെങ്കിലും നദിയിൽ ജലനിരപ്പ് കൂടിയിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്താണ് അപകടം സംഭവിച്ചത്. തല ശക്തിയായി പാറക്കെട്ടിൽ ഇടിച്ചതാകാം മരണ കാരണമെന്ന് കരുതുന്നു. മൃതദേഹം റാന്നി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ശിവന് വേണ്ടിയുള്ള തെരച്ചിൽ ഫയർ ഫോഴ്സ് അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP