Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താടി നീട്ടിവളർത്തിയതിന്റെ പേരിൽ ഉത്തർപ്രദേശിൽ മുസ്‌ലിം എസ്‌ഐക്ക് സസ്‌പെൻഷൻ; നടപടി രാമാല പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഇൻതാസർ അലിക്കെതിരെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: താടി നീട്ടിവളർത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ മുസ്‌ലിം എസ്‌ഐക്ക് സസ്‌പെൻഷൻ. രാമാല പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയായ ഇൻതാസർ അലിക്കാണ് സസ്‌പെൻഷൻ ലഭിച്ചത്.

മേലധികാരികളുടെ അനുമതി വാങ്ങാതെ താടി നീട്ടിവളർത്തിയെന്നും ഇത് പൊലീസിന്റെ ഡ്രസ്‌കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. അതേസമയം, അനുമതിക്കായി കഴിഞ്ഞ നവംബറിൽ അപേക്ഷ നൽകിയിരുന്നുവെന്നും ഇതിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇൻതാസർ അലി പറഞ്ഞു. കഴിഞ്ഞ 25 വർഷത്തെ സർവീസിനിടെ താടി ഒരിക്കലും പ്രശ്‌നമായി മാറിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.പി പൊലീസിന്റെ ചട്ടമനുസരിച്ച് സിഖുകാർക്ക് ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങൾക്കും താടി നീട്ടി വളർത്തണമെങ്കിൽ പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. ഇൻതാസർ അലിയെ കഴിഞ്ഞ ദിവസമാണ് അനുവാദമില്ലാതെ താടി നീട്ടി വളർത്തിയതിന് സസ്‌പെൻഡ് ചെയ്തതെന്ന് ബാഗ്പാത് എസ്‌പി അഭിഷേക് സിങ് പറഞ്ഞു. എസ്‌ഐ ഡ്രസ്‌കോഡ് തെറ്റിച്ചു. കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് ശേഷമാണ് സസ്‌പെൻഡ് ചെയ്തത്. ഇക്കാര്യത്തിൽ വകുപ്പ്തല അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP