Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡിനെ പ്രതിരോധിക്കാൻ സ്വീകരിച്ചത് മികച്ച നടപടികൾ; ഡബ്ലിൻ വിമാനത്താവളത്തിന് ആഗോള വ്യവസായ മേഖലയുടെ അംഗീകാരം

കോവിഡിനെ പ്രതിരോധിക്കാൻ സ്വീകരിച്ചത് മികച്ച നടപടികൾ; ഡബ്ലിൻ വിമാനത്താവളത്തിന് ആഗോള വ്യവസായ മേഖലയുടെ അംഗീകാരം

സ്വന്തം ലേഖകൻ

കോവിഡ് -19നെതിരെ സ്വീകരിച്ച മികച്ച കരുതൽ നടപടികൾ മാനിച്ച് ഡബ്ലിൻ എയർപോർട്ടിന് ആഗോള വ്യവസായ മേഖലയുടെ അംഗീകാരം. വൈറസ് പടരുന്നത് തടയുന്നതിനുള്ള ഐറിഷ് ഗേറ്റ്‌വേയുടെ നടപടികളെ എയർപോർട്ട് ഹെൽത്ത് പ്രോഗ്രാമിൽ ഉൾക്കൊള്ളിക്കുവാനാണ് തീരുമാനം. എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണൽ (ACI) ഔദ്യോഗികമായി തന്നെ ഈ പദ്ധതിയെ അംഗീകരിച്ചു.

വൈറസ് വ്യാപനം നിയന്ത്രിക്കാൻ വിമാനത്താവളങ്ങളിൽ സ്വീകരിച്ച ആരോഗ്യ നടപടികളെ സ്വതന്ത്രമായി വിലയിരുത്തിയാണ് ACI വേൾഡും ACI യൂറോപ്പും ചേർന്ന് അക്രഡിറ്റേഷൻ നടത്തിയത്. കൂടാതെ പുതിയ വ്യവസായ-ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന വിലയിരുത്തലുകളും നടത്തി.

പ്രവർത്തനം പുനരാരംഭിക്കിന്നതിനുള്ള ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ശുപാർശകൾ, തുടങ്ങിയവയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടാണ് ഡബ്ലിൻ വിമാനത്താവളം പ്രവർത്തിക്കുന്നതെന്ന് ACI ഡയറക്ടർ ജനറൽ ലൂയിസ് ഫെലിപ്പ് ഡി ഒലിവീരകോൺ സ്ഥിരീകരിച്ചു.

ആരോഗ്യ സുരക്ഷയിൽ വിമാനത്താവളത്തിന്റെ സമീപകാല പ്രവർത്തനങ്ങളുടെ സുപ്രധാന മൂല്യനിർണ്ണയമാണ് ACI അക്രഡിറ്റേഷൻ എന്ന് ഡബ്ലിൻ എയർപോർട്ട് മാനേജിങ് ഡയറക്ടർ വിൻസെന്റ് ഹാരിസൺ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP