Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുക്കത്ത് അദ്ധ്യാപികയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു; മരിച്ച നിലയിൽ കണ്ടെത്തിയത് മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപിക ദീപ്തിയെ

മറുനാടൻ ഡെസ്‌ക്‌

മുക്കം: കാരശ്ശേരി മരഞ്ചാട്ടിയിൽ അദ്ധ്യാപികയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരഞ്ചാട്ടി പാലത്തോട്ടത്തിൽ ബിജുവിന്റെ ഭാര്യയും മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപികയുമായ ദീപ്തിയെ (40) ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാനസിക സമ്മർദം മൂലം ആത്മഹത്യചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ വിരലടയാള വിദഗ്ധരുംഫോറെൻസിക് സംഘവും പരിശോധന നടത്തുകയാണ്. മരഞ്ചാട്ടി തോട്ടുമുക്കം റോഡിൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാറിൽനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ദീപ്തിയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ദീപ്തിയുടെ വീട്ടിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള പറമ്പിലാണ് കാർ കണ്ടെത്തിയത്.

ഡ്രൈവിങ്സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ടനിലയിലായിരുന്നു മൃതദേഹം.കാറിന്റെ പിൻസീറ്റും ഡോർപാഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. കാറിനകത്തുനിന്ന് മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP