Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സി.എം.എസ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന സ്‌കോളർഷിപ്പ് ഉദ്ഘാടനം 24ന്

പി പി ചെറിയാൻ

സി.എം.എസ് കോളജ് പൂർവ്വ വിദ്യാർ ത്ഥി സംഘടന വിദ്യാസൗഹൃദം യു .എസ് ചാപ്റ്റർ ആരംഭിക്കുന്ന സ്‌കോളർഷിപ് പരിപാടിയുടെ ഔപചാരിക ഉദ് ഘാടനം ഒക്ടോബർ 24 ശനിയാ ഴ്ച രാവിലെ 9.30.EST (7 pm IST) സൂം സെഷനിൽ നടത്തപ്പെടുന്നു. യുണൈറ്റഡ് നേഷൻസ് അക്കാഡമിക് ഇമ്പാക്ട് ചീഫ് രാമു ദാമോദരൻ IFS മുഖ്യ പ്രഭാഷണം നടത്തുന്നതാണ് . സി.എം.എസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും സി.എസ് .ഐ സിനഡ് മുൻ ജനറൽ സെക്രട്ടറിയുമായ പ്രൊഫ . ജോർജ് കോശി ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കും.

ഈ വർഷം ഗ്രാഡുവേറ്റ് / പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സ് കളിൽ അഡ്‌മിഷൻ നേടുന്ന 25 വിദ്യാർത്ഥികൾക്ക് 20000 രൂപയുടെ സ്‌കോളർഷിപ്പുകളാണ് നൽകുന്നത്. സമർത്ഥരും സാമ്പത്തികമായി സഹായം ആവശ്യമുള്ളവരുമായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തായിരിക്കും സ്‌ക്ളർഷിപ്പുകൾ നൽകുക. അമേരിക്കയിലും കാനഡയിലും ഉള്ള പൂർവ്വവിദ്യാര്ഥികളാണ് ഇവ സ്‌പോൺസർ ചെയ്യുന്നത്.

പ്രിൻസിപ്പൽ ഡോ . വര്ഗീസ് ജോഷ്വ , പൂർവ്വ വിദ്യാർ ത്ഥി സംഘടന ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. സ്‌കോളർഷിപ് സ്‌പോൺസർ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്നതുമാണ്.

ZOOM Meeting ID 835 7535 3074

കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് പ്രൊഫ. സണ്ണി മാത്യൂസ് 201 736-8767, [email protected], സെക്രട്ടറി കോശി ജോര്ജ് 718-314-817, [email protected], ട്രഷറർ ഡോ. ടി.വി. ജോണ് 732-829-9238, [email protected] എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP