Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹ നാൾ മുതൽ പീഡനം; 27കാരി തൂങ്ങി മരിച്ചതോടെ പരാതിയുമായി പിതാവ്

വിവാഹ നാൾ മുതൽ പീഡനം; 27കാരി തൂങ്ങി മരിച്ചതോടെ പരാതിയുമായി പിതാവ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: 27കാരി തൂങ്ങി മരിച്ചത് ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഡനം സഹിക്കവയ്യാതെ. മുംബൈയിലാണ് ഹർഷാലി എന്ന യുവതി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്‌ച്ച രാത്രിയിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തിന് കാരണക്കാർ ഭർത്താവും വീട്ടുകാരുമാണെന്ന ആരോപണം ഉയർത്തി യുവതിയുടെ അച്ഛനാണ് രം​ഗത്തെത്തിയത്. ഇവർക്കെതിരെ കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് യുവതിയുടെ അച്ഛൻ പൊലീസിന് പരാതി നൽകി.

തിങ്കളാഴ്ച രാത്രി ഭർത്താവും കുടുംബാംഗങ്ങളും ഐപിഎൽ മത്സരം കണ്ടു കൊണ്ടിരിക്കുന്നതിനിടെയാണ് ഹർഷാലി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. രാവിലെ മുറിക്കുള്ളിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെയാണ് കുടുംബാംഗങ്ങൾ സംഭവം അറിയുന്നത്. ഇതേ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്ന ഭർത്താവും വീട്ടുകാരും യുവതിയെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.

2019ലാണ് ഹർഷാലിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഹർഷാലിയെ ഭർത്താവിന്റെ കുടുംബക്കാർ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. കല്യാണ പാർട്ടിയുടെ ചെലവ് വഹിച്ചത് ഭർത്താവിന്റെ സഹോദരിയാണ്. ഇത് പറഞ്ഞുകൊണ്ടായിരുന്നു പീഡനം. നിരന്തരം വിമർശിക്കുകയും ഹർഷാലിയിൽ നിന്ന് അകലം പാലിക്കാൻ മറ്റു കുടുംബാംഗങ്ങളോട് ഭർത്താവിന്റെ സഹോദരി ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

ഒരു ദിവസം പത്തുവർഷം മുൻപ് മരിച്ച ഭർതൃമാതാവിന്റെ സാരി ധരിക്കാൻ യുവതിയെ ഭർത്താവിന്റെ കുടുംബക്കാർ നിർബന്ധിച്ചു. മുഷിഞ്ഞ് നാറിയ സാരിയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ടും ഇത് ധരിക്കാൻ 27കാരി നിർബന്ധിതയായി. തുടർന്നും പീഡനം തുടർന്നതായി യുവതിയുടെ അച്ഛന്റെ പരാതിയിൽ പറയുന്നു. പീഡനം സഹിക്കാൻ വയ്യാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നും ഭർത്താവിന്റെ കുടുംബക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP