Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ.ഫസൽ ഗഫൂറിനെതിരെ ഉയർന്നിരിക്കുന്നത് 3.81 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ആരോപണം; പുതിയ ഓഫീസ് മന്ദിരവും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയും നിർമ്മിക്കാനെന്ന പേരിൽ വാങ്ങിയ സ്ഥലം മറിച്ചു വിറ്റു; പണം കൈമാറിയത് മകൻ മാനേജിങ് ഡയറക്ടറായ കമ്പനിക്ക്

ഡോ.ഫസൽ ഗഫൂറിനെതിരെ ഉയർന്നിരിക്കുന്നത് 3.81 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ആരോപണം; പുതിയ ഓഫീസ് മന്ദിരവും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയും നിർമ്മിക്കാനെന്ന പേരിൽ വാങ്ങിയ സ്ഥലം മറിച്ചു വിറ്റു; പണം കൈമാറിയത് മകൻ മാനേജിങ് ഡയറക്ടറായ കമ്പനിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഡോ. ഫസൽ ഗഫൂറിനെതിരെ മുസ്ലിം എജ്യുക്കേഷൻ സൊസൈറ്റിയിൽ വിമതസ്വരം. ഇതാദ്യമാണ് ഫസൽ ഗഫൂറിനെതിരെ അതിശക്തമായ വിമതസ്വരം ഉയർന്നിരിക്കുന്നത്. ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ.ഫസൽ ഗഫൂറിന്റെ രാജി ആവശ്യപ്പെട്ട് എംഇഎസിലെ ഒരു വിഭാഗം രംഗത്തുവരികയായിരുന്നു.

അഴിമതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ എംഇഎസ് പ്രസിഡന്റ ഫസൽ ഗഫൂറും ജനറൽ സെക്രട്ടറി പ്രൊഫ.പി.ഒ.ജെ. ലബ്ബയും രാജി വയ്ക്കണമെന്ന് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ.എൻ.എം. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. എംഇഎസിനകത്ത് ജനാധിപത്യം കുറഞ്ഞു വരുന്ന അവസ്ഥായണുള്ളതെന്നും മുജീബ് റഹ്മാൻ ആരോപിച്ചു. കാലങ്ങളായി എംഇഎസിന്റെ തലപ്പത്ത് ഡോ. ഫസൽ ഗഫൂറാണ് തുടരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തെ ഇതുവരെ ആരും ചോദ്യം ചെയ്തിരുന്നില്ല.

എംഇഎസിന്റെ പൊതുഫണ്ടിൽ നിന്നും 3.81 കോടി രൂപ തിരിമറി നടത്തിയെന്ന പരാതിയിലാണ് ഡോ.ഫസൽ ഗഫൂറിനും പ്രൊഫ. ലബ്ബയ്ക്കും എതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. എംഇഎസ് അംഗം നവാസാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയ ആളാണ് പരാതി നൽകിയതെന്നും പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഫസൽ ഗഫൂർ ഇന്നലെ പ്രതികരിച്ചിരുന്നു.

ഫസൽ ഗഫൂറും മറ്റ് ചില ഭാരവാഹികളും ചേർന്ന് എംഇഎസിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലമെടുക്കുന്നതിന്റെ പേരിൽ 3.81 കോടി രൂപ തിരിമറി നടത്തി എന്നാണ് നവാസിന്റെ പരാതി. പുതിയ ഓഫീസ് മന്ദിരവും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയും നിർമ്മിക്കാനെന്ന പേരിൽ സ്ഥലം വാങ്ങുകയും വിൽപന നടത്തുകയും ചെയ്ത് എംഇഎസിന്റെ പണം വകമാറ്റി ചെലവഴിച്ചു എന്ന് പരാതിക്കാരൻ പറയുന്നു.

ഫസൽ ഗഫൂറിന്റെ മകൻ മാനേജിങ് ഡയറക്ടറായ കമ്പനിക്ക് എംഇഎസിന്റെ ഫണ്ട് ചട്ടം ലംഘിച്ച് കൈമാറിയെന്ന് പരാതിയിൽ ആരോപിക്കുന്നു. കൂടാതെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിക്ക് എംഇഎസിന്റെ തുക കൈമാറിയതിന്റെ പാരിതോഷികമായി ഫസൽ ഗഫൂറിന് ഭൂമി കിട്ടിയതായും പരാതിയിലുണ്ട്.

പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നേരത്തെ പൊലീസ് തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഫസൽ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ പരാതി കെട്ടിച്ചമച്ചതാണമെന്നും എംഇഎസ്സിന് വേണ്ടി കെട്ടിടം പണിയാൻ ഭൂമി വാങ്ങാനാണ് പണം ഉപയോഗിച്ചതെന്നുമാണ് ഫസൽഗഫൂറിന്റെ വിശദീകരണം. സംസ്ഥാന സെക്രട്ടറി തന്നെ ആരോപണവുമായി വന്ന സാഹചര്യത്തിൽ വിശദീകരണം നൽകാൻ അദ്ദേഹം ഇന്ന് വാർത്താസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP