Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുക്കത്ത് റബർ തോട്ടത്തിനുള്ളിലെ കാറിൽ അദ്ധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സീറ്റ് ബെൽറ്റിട്ട് ഇരിക്കുന്ന നിലയിൽ; കാറിലെ സീറ്റുകൾ കത്തിയ നിലയിൽ വാഹനത്തിനുള്ളിൽ നിന്നും മണ്ണെണ്ണയും കണ്ടെടുത്തു; ദുരൂഹമായി ദീപ്തിയുടെ മരണം

മുക്കത്ത് റബർ തോട്ടത്തിനുള്ളിലെ കാറിൽ അദ്ധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സീറ്റ് ബെൽറ്റിട്ട് ഇരിക്കുന്ന നിലയിൽ;  കാറിലെ സീറ്റുകൾ കത്തിയ നിലയിൽ വാഹനത്തിനുള്ളിൽ നിന്നും മണ്ണെണ്ണയും കണ്ടെടുത്തു; ദുരൂഹമായി ദീപ്തിയുടെ മരണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുക്കത്ത് യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ ദീപ്തിയെയാണ് മരിച്ച നിലിൽ കണ്ടെത്തിയത്. 41 വയസ്സായിരുന്നു.

കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിനു സമീപത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അദ്ധ്യാപികയായ ദീപ്തിയുടെ മൃതദേഹം കാറിനുള്ളിൽ കണ്ടത്. നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്. ഡ്രൈവിങ് സീറ്റിൽ സീറ്റ് ബെൽറ്റിട്ട് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കാറിലെ സീറ്റുകൾ കത്തിയ നിലയിലാണ്. വാഹനത്തിനുള്ളിൽ നിന്ന് മണ്ണെണ്ണയും കണ്ടെടുത്തു. റോഡിൽ നിന്ന് അകത്തേയ്ക്ക് കയറ്റിയിട്ട നിലയിലാണ് കാറ്. ഉച്ചയക്ക് ശേഷം അദ്ധ്യാപിക കാർ ഓടിച്ചുപോകുന്നത് കണ്ടവരുണ്ട്. ശരീരത്തിൽ മൽപ്പിടുത്തത്തിന്റെ പാടുകളൊന്നും കാണാനില്ലെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ തീർത്തും ദുരൂഹത നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

ഭർത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP