Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തമ്മിൽ തല്ലി പിരിഞ്ഞെങ്കിലും കോടതി മുറിയിൽ തോളോട് തോൾ ചേർന്ന് കേരളാ കോൺഗ്രസ്; ജോസഫിനോട് സരസഹൃദയനായി റോഷിയൂം കൂട്ടരും;ഇതളടർന്നിട്ടും വേർപിരിയാത്തവരായി രണ്ടില ഒത്തുചേർന്നത് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: രണ്ടില തമ്മിൽ തല്ലി പിരിഞ്ഞെങ്കിലും കോടതി മുറിയിൽ തോളോട് തോൾ ചേർന്ന് ജോസ്- ജോസഫ് വിഭാഗം. വീതാവകാശത്തിലെ തർക്കം സംബന്ധിച്ച തർക്കത്തിനല്ല കോടതി കയറിയത് എന്ന് ചുരുക്കം. ഒന്നിച്ചുനിന്നകാലത്തെ സമരത്തിനിടെയെടുത്ത കേസിലായിരുന്നു ഒന്നിച്ചുകൂടൽ. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലായിരുന്നു സമാഗമം.

കാർഷികവിഷയത്തിൽ കേന്ദ്രസർക്കാരിനെതിരേ ട്രെയിൻതടയൽ ഉപരോധം നടത്തിയ കേസിലാണ് നേതാക്കൾ കോടതിയിലെത്തിയത്. 2017 ജൂൺ 23-ന് രാവിലെ 11 മണിക്കായിരുന്നു, ശബരി എക്സ്‌പ്രസ്സ് തടഞ്ഞുകൊണ്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോം കേരള കോൺഗ്രസ് ഉപരോധിച്ചത്.കെ.എം.മാണിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം. മരണത്തോടെ കെ.എം.മാണിയെ കേസിൽനിന്ന് ഒഴിവാക്കി. ജോസ് കെ.മാണി എംപി.യായതിനാൽ അന്നുതന്നെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. എംപി.യായിരുന്ന ജോയി എബ്രഹാമിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല.

ഇരുപക്ഷത്തെയും പ്രമുഖനേതാക്കളായ പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരായി. പി.ജെ.ജോസഫ്, മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, ടി.യു.കുരുവിള തുടങ്ങിയവരാണ് ജോസഫ് പക്ഷത്തുനിന്നെത്തിയത്. ജോസ് പക്ഷത്തുനിന്ന് റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാർട്ടി ജനറൽ സെക്രട്ടറി ജോബ് മൈക്കിൾ തുടങ്ങിയ നേതാക്കൾ ഹാജരായി.

കൃത്യം പതിനൊന്നുമണിക്കുതന്നെ കേസ് വിളിച്ചു. പി.ജെ.ജോസഫ് അടക്കമുള്ള നേതാക്കൾ കോടതിയിൽ ഹാജരായി. പേര് വിളിച്ചെങ്കിലും മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും ഓടിക്കിതച്ചാണ് കോടതിമുറിയിൽ വന്നത്. പിഴയടച്ച് മാപ്പുപറഞ്ഞ് കോടതിയിൽനിന്ന് നേതാക്കൾ മടങ്ങി. വരാന്തയിൽ ജോസഫ്, പിണക്കമെല്ലാം മറന്ന് റോഷിയോടും കൂട്ടുകാരോടും കുശലം പറഞ്ഞിരുന്നത് ക്യാമറകൾക്കും വിരുന്നായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP