Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുർബാനയ്ക്ക് സീറ്റ് ആപ്പ് വഴി ബുക്ക് ചെയ്യാം; പുതിയ സൗകര്യവുമായി സിറോ മലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപത

കുർബാനയ്ക്ക് സീറ്റ് ആപ്പ് വഴി ബുക്ക് ചെയ്യാം; പുതിയ സൗകര്യവുമായി സിറോ മലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപത

സ്വന്തം ലേഖകൻ

ആലപ്പുഴ: കുർബാനയ്ക്കു സീറ്റ് മുൻകൂട്ടി ബുക്കുചെയ്യാനും ആപ്പ്. സിറോ മലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയാണ് പുതിയസൗകര്യമൊരുക്കുന്നത്. പ്ലേ സ്റ്റോറിലും ഐ.ഒ.എസിലുമുള്ള ekmdiocese എന്ന ആപ്പ് ഉപയോഗിച്ചാൽമതി. ഇപ്പോൾ ഇടദിവസങ്ങളിൽ 20 പേർക്കും ഞായറാഴ്ച 40 പേർക്കുമാണ് കുർബാനയ്ക്ക് അനുമതിയുള്ളത്. എന്നാൽ, ചില വിശ്വാസികളെങ്കിലും ഇതുവകവെക്കാതെ എത്തുന്നത് വൈദികർക്ക് തലവേദനയാകാറുണ്ട്. അതിനു പരിഹാരം കൂടിയാണ് ആപ്പുവഴിയുള്ള ബുക്കിങ്.

ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് അവസരം. ഇത് അപ്പപ്പോൾ വികാരിക്ക് അറിയാൻ കഴിയും. ലിസ്റ്റ് എക്സൽ ഷീറ്റിൽ പ്രിന്റെടുക്കുകയും ചെയ്യാം. ഓരോ കുർബാനയ്ക്കും ആരൊക്കെയാണു വരുന്നതെന്ന് മുൻകൂട്ടിയറിയാൻ വൈദികന് സാധിക്കുന്നതാണ് ഗുണം. ഒരേയാളുകൾതന്നെ തുടർച്ചയായി ബുക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തും. കുർബാനകൾ ഓരോ കുടുംബയൂണിറ്റുകൾക്കായി വീതിച്ചുനൽകുന്നതും ആലോചിക്കുന്നുണ്ട്.

പള്ളികളിൽ ഓരോ കുടുംബത്തിന്റെയും വിവരങ്ങൾ ആത്മസ്ഥിതി പുസ്തകത്തിൽ രേഖപ്പെടുത്താറുണ്ട്. ഈ വിവരങ്ങൾ അതത് പള്ളികളിൽനിന്ന് സൈറ്റിലേക്ക് നൽകുന്നമുറയ്ക്ക് ഓരോ കുടുംബത്തിനും യൂസർ ഐ.ഡി.യും പാസ് വേഡും നൽകും. തുടർന്ന് ആപ്പുവഴി കുർബാന, പാർക്കിങ് എന്നിവ ബുക്കുചെയ്യാൻ കഴിയും. കടവന്ത്ര സെയ്ന്റ് ജോസഫ്സ് പള്ളിയിൽ കുർബാന ബുക്കിങ് ആരംഭിച്ചുകഴിഞ്ഞതായി വികാരി ഫാ. ബെന്നി മാരാംപറമ്പിൽ പറഞ്ഞു.

അശോകപുരം സെയ്ന്റ് സെബാസ്റ്റ്യൻസ്, അങ്കമാലി ബസിലിക്ക, ആയത്തുപടി നിത്യസഹായമാതാ, ചമ്പന്നൂർ സെയ്ന്റ് സെബാസ്റ്റ്യൻസ്, കോടനാട് സെയ്ന്റ് ആന്റണീസ്, ചേർത്തല കൊക്കോതമംഗലം പള്ളികളിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് അതിരൂപതയുടെ ഇന്റർനെറ്റ് മിഷന്റെ ചുമതലയുള്ള ഫാ.ഡാർവിൻ ഇടശ്ശേരി പറഞ്ഞു. രണ്ടുമാസത്തിനകം അതിരൂപതയിലെ 356 പള്ളിയിലും സംവിധാനമൊരുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP