Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബോളിവുഡിലേക്ക് പാടി പറന്ന് പ്രാർത്ഥനാ ഇന്ദ്രജിത്ത്; അരങ്ങേറ്റം കുറിക്കുന്നത് ഗോവിന്ദ് വസന്തയ്‌ക്കൊപ്പം 'രേ ബാവ്‌രേ' എന്ന ഡ്യുവറ്റു പാടി: ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും മകൾക്ക് ആശംസകളുമായി സിനിമാ ലോകം

ബോളിവുഡിലേക്ക് പാടി പറന്ന് പ്രാർത്ഥനാ ഇന്ദ്രജിത്ത്; അരങ്ങേറ്റം കുറിക്കുന്നത് ഗോവിന്ദ് വസന്തയ്‌ക്കൊപ്പം 'രേ ബാവ്‌രേ' എന്ന ഡ്യുവറ്റു പാടി: ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും മകൾക്ക് ആശംസകളുമായി സിനിമാ ലോകം

സ്വന്തം ലേഖകൻ

ലയാളത്തിൽ നിന്നും ബോളിവുഡിലേക്ക് പാടി പറന്ന് പ്രാർത്ഥന ഇന്ദ്രജിത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥന ബോളിവുഡ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തെന്നിന്ത്യൻ യുവസംഗീതസംവിധായകരിൽ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് പ്രാർത്ഥനയുടെ സ്വരമാധുരി ബോളിവുഡിൽ എത്തിച്ചത്! ആരും ഇഷ്ടപ്പെട്ടു പോകുന്ന മെലഡിയാണ് പ്രാർത്ഥന പാടിയ 'രേ ബാവ്‌രേ'.

ഗോവിന്ദ് വസന്തയ്‌ക്കൊപ്പമുള്ള ഡ്യൂവറ്റ് ആയാണ് ഗാനം സിനിമയിലെത്തുന്നത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. പ്രാർത്ഥനയുടെ ആദ്യ ബോളിവുഡ് ഗാനത്തെ പ്രശംസിച്ച് പൃഥ്വിരാജ് രംഗത്തെത്തി. 'എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ' എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിലുള്ള സന്തോഷം ഇന്ദ്രജിത്തും പൂർണിമയും ആരാധകരുമായി പങ്കിട്ടു.

മോഹൻലാൽ എന്ന ചിത്രത്തിൽ 'ലാലേട്ടാ ലാ ലാ ലാ' എന്ന ഗാനം പാടിയാണ് പ്രാർത്ഥന മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. ആദ്യ ഗാനം തന്നെ സൂപ്പർ ഹിറ്റായിരുന്നു. തുടർന്ന് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പിന്നണിയിൽ സ്വരമായി. സോളോ എന്ന സിനിമയ്ക്കു ശേഷം ബിജോയ് നമ്പ്യാർ ചെയ്യുന്ന ചിത്രമാണ് 'തായിഷ്'. സീ5 സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP