Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാതായപ്പോൾ സ്വന്തം വീട്ടിലേക്ക് താമസം മാറി; സ്‌നേഹം നടിച്ച് പിന്നാലെ എത്തിയ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; യുവതി അതീവഗുരുതരാവസ്ഥയിൽ: ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാതായപ്പോൾ സ്വന്തം വീട്ടിലേക്ക് താമസം മാറി; സ്‌നേഹം നടിച്ച് പിന്നാലെ എത്തിയ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; യുവതി അതീവഗുരുതരാവസ്ഥയിൽ: ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ചു കൊലപ്പെടുത്താൻ ശ്രമം. 45 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ഭർത്താവും പുതുശേരിമുക്ക് സ്വദേശിയുമായ പ്രവീണിനെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ സജിത തിരുവനന്തപുരം മെഡിക്കൽ കോളജിലാണുള്ളത്്.

വർക്കല കമ്മാളംകുന്ന് സ്വദേശിയാണു സജിത. തിങ്കളാഴ്ച രാത്രി സജിതയുടെ വീട്ടിൽ വച്ചാണ് പ്രവീൺ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. മദ്യപിച്ചെത്തിയ പ്രവീൺ മർദിച്ചതിനു ശേഷം അടുക്കളയിൽ നിന്ന് മണ്ണെണ്ണയെടുത്തു തലയിലൊഴിച്ചു തീ കൊളുത്തുകയായിരുന്നു. സജിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രവീണിനെ റിമാൻഡ് ചെയ്തു.

മദ്യപാനിയായ പ്രവീൺ സജിതയെ ഉപദ്രവിക്കുന്നതു പതിവായിരുന്നു. ഉപദ്രവം സഹിക്കാതായതോടെ സജിത കുട്ടികളുമായി ഭർത്താവിന്റെ വീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കു മാറി. സ്‌നേഹം നടിച്ചെത്തിയ പ്രവീണും കുറച്ച് നാളായി ഇവിടെയായിരുന്നു താമസം. അറസ്റ്റ് ചെയ്തപ്പോൾ കേസിൽനിന്ന് രക്ഷപ്പെടാനായി വിചിത്രമായ മൊഴിയാണ് പ്രവീൺ നൽകിയത്.

വഴക്കുണ്ടാക്കിയപ്പോൾ സജിത സ്വയം മണ്ണെണ്ണ ദേഹത്തൊഴിച്ചെന്നും അതറിയാതെ സിഗരറ്റ് കത്തിക്കാനായി താൻ തീപ്പെട്ടി ഉരച്ചപ്പോൾ തീപിടിക്കുകയായിരുന്നു എന്നുമാണു മൊഴി. ഇത് തെറ്റാണെന്നു സജിതയുടെ മാതാപിതാക്കളും രണ്ടു മക്കളും പൊലീസിനോടു പറഞ്ഞു. വർക്കല സിഐ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP