Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പനി വന്നതോടെ കോവിഡ് എന്ന ഭീതിയായി; വേങ്ങരയിൽ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങി മരിച്ച് യുവാവ്; കോവിഡ് ഫലം നെഗറ്റീവും

പനി വന്നതോടെ കോവിഡ് എന്ന ഭീതിയായി; വേങ്ങരയിൽ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങി മരിച്ച് യുവാവ്; കോവിഡ് ഫലം നെഗറ്റീവും

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം വേങ്ങരയിൽ യുവാവ് ആത്മഹത്യചെയ്തത് കോവിഡ് ഭീതിയെ തുടർന്നെന്ന് സംശയം. മലപ്പുറം വേങ്ങര പറപ്പൂരിലെ മല്ലപ്പറമ്പ് പുന്നത്ത് സൈതലവിയുടെ മകൻ ഫൈസലിനെ (41) ആണ് സ്വന്തം വീടിന്റെ പിറകുവശത്തുള്ള ഷെഡിൽ ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടിഓട്ടോയിൽ മത്സ്യ വിതരണം നടത്തുന്നയാളാണ് ഫൈസലിന് ഏതാനും ദിവസം മുമ്പ് പനി ഉണ്ടായിരുന്നു.

തുടർന്ന് ഇന്ന് പുലർച്ചെ തറവാട്ടുവീട്ടിൽ നിന്നും കോട്ടക്കൽ മത്സ്യ മാർക്കറ്റിൽ പോയി കച്ചവടക്കാരുടെ ഇടപാടുകൾ തീർത്ത വീട്ടിൽ തിരിച്ചെത്തിയായിരുന്നു തൂങ്ങി മരണം. എല്ലാവരും തറവാട്ടുവീട്ടിലായിരുന്നു താമസം. രാവിലെ ഏഴു മണിയോടെയാണ് വീട്ടുകാർ തൂങ്ങി നിൽക്കുന്നത് കണ്ടത്. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നു എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. കോവിഡ് ഭീതിയെ തുടർന്നെന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നും ലഭിക്കുന്ന വിവരം.

ആത്മഹത്യചെയ്യാൻ മറ്റു കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. തിരൂരങ്ങാടി ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണെന്നു കണ്ടെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം വ്യാഴാഴ്‌ച്ച ഉച്ചക്ക് ഒരു മണിയോടെ വീണാലുക്കൽ ജുമാ മസ്ജിദിൽ ഖബറടക്കും.ഉമ്മ: നഫീസ. ഭാര്യ: സാജിത .മക്കൾ: സഹീർ, ഉസ് നാ നസ്റി , മൊഹ്സിൻ .സഹോദരങ്ങൾ: റംല , ജാഫർ, സാജിത ,കലാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP