Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വെൽഫയർപാർട്ടി ഔദ്യോഗികമായി ഒരു മുന്നണിയുമായും സഖ്യമുണ്ടാക്കിയിട്ടില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക നീക്കുപോക്കുകൾ ഉണ്ടാക്കും; എംഎം ഹസൻ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീറിനെ സന്ദർശിച്ചതിന് തങ്ങളല്ല മറുപടി പറയേണ്ടതെന്നും വെൽഫയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മറുനാടനോട്

വെൽഫയർപാർട്ടി ഔദ്യോഗികമായി ഒരു മുന്നണിയുമായും സഖ്യമുണ്ടാക്കിയിട്ടില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക നീക്കുപോക്കുകൾ ഉണ്ടാക്കും; എംഎം ഹസൻ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീറിനെ സന്ദർശിച്ചതിന് തങ്ങളല്ല മറുപടി പറയേണ്ടതെന്നും വെൽഫയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മറുനാടനോട്

ജാസിം മൊയ്തീൻ

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രഡിഡണ്ട് ഹമീദ് വാണിയമ്പലം മറുനാടൻ മലയാളിയോട് പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ ഒരു മുന്നണിയുമായും ഔദ്യോഗികമായി സഖ്യം രൂപീകരിക്കുകയോ അതിനായുള്ള ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ല. യുഡിഎഫ് കൺവീനർ എംഎം ഹസൻ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസുമായി കൂടിക്കാഴ്ച നടത്തിയതിന് വെൽഫയർപാർട്ടി മറുപടി പറയേണ്ടതിലെന്നും വെൽഫയർ പാർട്ടി ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഔദ്യോഗികമായി ആരുമായും സംഖ്യമുണ്ടാക്കിയിട്ടില്ല; പ്രാദേശിക നീക്കുപോക്ക് മാത്രം

കേരളത്തിലെ ഒരുമുന്നണിയുമായും വെൽഫയർപാർട്ടി ഇതുവരെ സഖ്യമുണ്ടാക്കിയിട്ടില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി പ്രദേശിക തലത്തിൽ മതേതര പാർട്ടികളുമായി നീക്കുപോക്കുണ്ടാക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അതിന് മുന്നണി പ്രവേശനവുമായി ബന്ധമില്ല. കേരളത്തിലെ ഏതെങ്കിലും ഒരുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാൻ ഇതുവരെ പാർട്ടി ആലോചിച്ചിട്ടില്ല.വെൽഫയർ പാർട്ടി യുഡിഎഫിന്റെ ഘടക കക്ഷിയായി എന്ന തരത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. യുഡിഎഫിന്റെ ചില നേതാക്കൾ വസ്തവമറിയാതെയാണ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നടത്തുന്നത്. യുഡിഎഫ് കൺവീനർ എംഎം ഹസൻ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് വെൽഫയർ പാർട്ടിയുടെ മുന്നണി പ്രവേശനത്തെ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു വന്നിട്ടുള്ളത്. എംഎം ഹസൻ ജമാഅത്തെ ഇസ്ലാമി നേതാക്കളെ മാത്രമല്ല, ഹുസൈൻ മടവൂരിനെയും സമസ്തയുടെ നേതാക്കളെയുമെല്ലാം സന്ദർശിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി അമീറിനെ സന്ദർശിച്ചതിന് വെൽഫയർപാർട്ടി മറുപടി പറയേണ്ടതില്ല. വെൽഫയർ പാർട്ടി ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിന്റെ രാഷ്ട്രീയം കേരളത്തിലെ മുന്നണി രാഷ്ട്രീയവുമായി യോജിക്കുന്നതല്ല. തികച്ചും വ്യത്യസ്തമാണ്. എങ്കിലും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രാദേശികമായ നീക്കുപോക്കുകളെ കുറിച്ച് ഞങ്ങൽ ആലോചിക്കുന്നുണ്ട്. അത് തീർച്ചയായും മതേതര കക്ഷികളുമായിട്ടായിരിക്കും. അതിനപ്പുറത്തേക്ക് വെൽഫയർപാർട്ടി യുഡിഎഫിന്റെ ഘടക കക്ഷിയാകുന്നു എന്ന തരത്തിലുള്ള വാർത്തകൽ അടിസ്ഥാന രഹിതമാണ്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കും

സംസ്ഥാനത്ത് ആസന്നമായിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 5 ജില്ലകളിലായി 42 വാർഡുകളിലാണ് പാർട്ടി വിജയിച്ചത്. അതിൽ പലയിടത്തും ഭരണത്തിൽ പങ്കാളികളാകുകയും ചെയ്തു.കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയിലും മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലും ആലപ്പുഴ ജില്ലയിലെ അരീക്കുറ്റി പഞ്ചായത്തിലും സിപിഐഎമ്മുമായി ധാരണയുണ്ടാക്കിയാണ് ഭരണത്തിൽ പ്രാധിനിത്യം ഉണ്ടാക്കിയിട്ടുള്ളത്. കൂട്ടിലങ്ങാടി പഞ്ചായത്തിൽ രണ്ട് വർഷത്തോളം വൈസ്പ്രസിഡണ്ട് സ്ഥാനം വെൽഫയർപാർട്ടി അംഗത്തിനായിരുന്നു. പാർട്ടിക്ക് അഞ്ച് വയസ്സ് മാത്രമുള്ളപ്പോഴാണ് 42 വാർഡുകളിൽ പാർട്ടി ജയിച്ചത്. ആ വാർഡുകളെല്ലാം ഇന്ന് സംസ്ഥാനത്ത് തന്നെ മികച്ച വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ വാർഡുകളാണ്. ഇതിന്റെയെല്ലാ വിലയിരുത്തൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതിന് പുറമെ പാർട്ടി സംസ്ഥാനത്തും രാജ്യത്താകെയും നേതൃത്വം നൽകിയ നിരവധി സമരങ്ങളും ഈ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനെ സ്വാധീനിക്കും. അതിൽ ഏറ്റവും പ്രാധനപ്പെട്ടത് വെൽഫയർപാർട്ടിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള ഭൂസമരമാണ്. നാലായിരത്തിലധികം ആളുകൾക്ക് ഈ ഭൂസമരത്തിലൂടെ സ്വന്തമായി ഭൂമി ലഭിച്ചു. അതിന്റെ തുടർച്ചകൾ ഇപ്പോഴുമുണ്ട്. പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ നേതൃനിരയിലും ഞങ്ങളുണ്ടായിരുന്നു. അതെല്ലാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ വിധിനിർണ്ണയത്തിൽ വെൽഫയർപാർട്ടിക്ക് അനുകൂലമായി പ്രതിഫലിക്കുമെന്നും വെൽഫയർപാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP