Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അറ്റുപ്പോകാത്ത ഓർമ്മകളെ ദിനരാത്രങ്ങളിൽ ആവാഹിച്ചുജീവിച്ച് പോരുന്ന ദൈവനിന്ദയുടെ ഇരയായ ജോസഫ് മാഷ് നമുക്കിടയിൽ ഉണ്ടായിട്ടും സാമുവൽ പാറ്റിയെന്തേ ഇവിടെ ആരെയും നൊമ്പരപ്പെടുത്തുന്നില്ല ? ആ ചോദ്യത്തിലുണ്ട് അതിന്റെ ഉത്തരം! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അറ്റുപ്പോകാത്ത ഓർമ്മകളെ ദിനരാത്രങ്ങളിൽ ആവാഹിച്ചുജീവിച്ച് പോരുന്ന ദൈവനിന്ദയുടെ ഇരയായ ജോസഫ് മാഷ് നമുക്കിടയിൽ ഉണ്ടായിട്ടും സാമുവൽ പാറ്റിയെന്തേ ഇവിടെ ആരെയും നൊമ്പരപ്പെടുത്തുന്നില്ല ? ആ ചോദ്യത്തിലുണ്ട് അതിന്റെ ഉത്തരം! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ജോർജ്ജ് ഫ്‌ളോയിഡ്! സാമുവൽ പാറ്റി!

2020ൽ ലോകമനസാക്ഷിയെ ഞെട്ടിച്ച രണ്ട് അരും കൊലകൾ. യഥാർത്ഥ മാനവികവാദികൾക്ക് ഈ രണ്ട് അരുംകൊലയും ഒരു പോലെ മൃഗീയം; മനുഷ്യത്വവിരുദ്ധം.

എന്നാൽ ഈ കൊച്ചുകേരളത്തിലെ ഫേക്ക് ലിബറൽ-പുരോഗമന-സെക്ക്യൂലർവാദികൾക്ക് അത് അങ്ങനെയല്ല. അമേരിക്കയിൽ ജോർജ് ഫ്‌ളോയിഡ് എന്ന കറുത്തവർഗ്ഗക്കാരന്റെ കൊലപാതകത്തിൽ അലറിക്കരഞ്ഞ പലരും ഫ്രാൻസിലെ സാമുവൽ പാറ്റിയെന്ന മനുഷ്യനെ കണ്ടിട്ടുമില്ല; അറിഞ്ഞിട്ടുമില്ല.

ഒന്നിൽ Apartheid അഥവാ വർണ്ണവെറിയായിരുന്നു വില്ലനെങ്കിൽ മറ്റേതിൽ blasphemy അഥവാ ദൈവനിന്ദയായിരുന്നു വില്ലൻ! പക്ഷേ ഇവിടെ കേരളത്തിൽ മാർക്കറ്റ് വാല്യു കൂടുതൽ വർണ്ണവെറിയുടെ വകേലെ വല്യച്ഛന്റെ മകനായ സവർണ്ണഫാസിസത്തിനായതിനാൽ ഫ്‌ളോയിഡിന്റെ കൊല ഇവിടുത്തെ ഫേക്ക് ലിബറിലിസ്റ്റുകളെ വല്ലാതെ പൊള്ളിച്ചു; നോവിച്ചു.

പക്ഷേ! സ്വന്തം ജീവിതത്തിന്റെ ചോര വാർന്ന തീക്ഷ്ണമായ അനുഭവങ്ങളെ, അറ്റുപ്പോകാത്ത ഓർമ്മകളെ ദിനരാത്രങ്ങളിൽ ആവാഹിച്ചുജീവിച്ചുപ്പോരുന്ന blasphemy യുടെ ഇരയായ ജോസഫ് മാഷ് നമുക്കിടയിലുണ്ടായിട്ടും സാമുവൽ പാറ്റിയെന്തേ ഇവിടെ ആരെയും നൊമ്പരപ്പെടുത്തുന്നില്ല ? ആ ചോദ്യത്തിലുണ്ട് അതിന്റെ ഉത്തരം!

ലോകത്തിലെ മികച്ച സെക്ക്യൂലർ രാജ്യമായ ഫ്രാൻസിൽ മാക്രോൺ അവതരിപ്പിക്കാൻ പോകുന്ന പുതിയ ബില്ലിന്റെ പേരാണ് ഡൊമസ്റ്റിക് സെപ്പറേറ്റ് ബിൽ. എന്തുകൊണ്ട് ഫ്രാൻസ് അത്തരം കടുത്ത തീരുമാനത്തിലെത്തുന്നുവെന്നതിന്റെ ഒടുവിലത്തെ ഉത്തരമാണ് ക്ലാസ്സെടുത്ത അദ്ധ്യാപകനെ കഴുത്തറുത്ത പതിനെട്ടുക്കാരന്റെ ചെയ്തി.

പാരീസിലെ സെക്കണ്ടറി സ്‌കൂളിൽ സാമുവൽ പാറ്റിയെന്ന 47 കാരനായ ഹിസ്റ്ററി -ജിയോഗ്രഫി അദ്ധ്യാപകൻ ഫ്രീഡം ഓഫ് എക്സ്‌പ്രഷനെ കുറിച്ച് ക്ലാസ്സെടുക്കുന്നു. ക്ലാസ്സിനിടയ്ക്ക് ചാർലി ഹെബ്ദോ കാർട്ടൂൺ വീക്കിലിയെ കുറിച്ച് സംസാരിക്കുന്നു. അതിൽ പ്രവാചകനും മതനിന്ദയും വിഷയമാകുന്നു. അതോടെ പതിനെട്ടുകാരനായ റഷ്യയിൽ നിന്നും വന്ന ചെച്ചൻ സ്വദേശിയായ കുടിയേറ്റക്കാരനായ പയ്യൻ അദ്ധ്യാപകന്റെ കഴുത്തറുത്തുകൊല്ലുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ആ പയ്യനും കൊല്ലപ്പെടുന്നു.

ഇവിടെ ആരാണ് തെറ്റുക്കാരൻ? ഫ്രാൻസ് എന്ന സെക്ക്യൂലർ രാജ്യത്ത് ഫ്രീഡം ഓഫ് എക്‌സ്‌പ്രെഷൻസ് പഠിപ്പിക്കുമ്പോൾ പ്രവാചകനുമായി ബന്ധപ്പെട്ട കാർട്ടൂൺ ചർച്ചചെയ്ത അദ്ധ്യാപകനോ? അതോ സെക്ക്യൂലർ രാജ്യത്ത് കുടിയേറി പാർത്തിട്ടും സ്വന്തം മതം മാത്രമാണ് ശരിയെന്നും പ്രവാചകനെന്ന കൾട്ടിനെ തങ്ങൾ ആരാധിക്കുന്നതുപോലെ മറ്റുള്ളവരും ആരാധിക്കണമെന്നു വാശി പിടിച്ച കൊലപാതകിയോ? സകലലോകങ്ങൾക്കും അനുഗ്രഹം ആയിട്ടല്ലാതെ നബിയെ ഞാൻ അയച്ചിട്ടില്ല എന്ന വിശുദ്ധഖുറാനിലെ വരികളെ നേരായി പഠിപ്പിക്കാത്ത മതപുരോഹിതരോ?

കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് നടന്ന ഭീകരാക്രമണത്തിനു ശേഷം ,2015 മുതൽ ഫ്രാൻസ് കടുത്ത നിയമങ്ങളാണ് ഇസ്ലാമിക് റാഡിക്കലിനെതിരേ സ്വീകരിക്കുന്നത്.അതിനു കാരണം എന്താണെന്ന് ബോധമുള്ളവർക്ക് മനസ്സിലാകും. അഭയാർത്ഥികളായി വന്നവർ കൊലയാളികളായി മാറാൻ തുടങ്ങുന്നതുകൊണ്ടാണിത്

ഇനി ചെറിയ ഒരു ഫ്‌ളാഷ് ബാക്ക് ടു ഹിസ്റ്ററി! 1990കളിൽ റഷ്യയിൽ ചെച്ചൻകളായ ഇസ്ലാമിക് റാഡിക്കൽസിനെതിരെ കടുത്ത സർക്കാർ നടപടി തുടങ്ങി. അന്ന് അവർക്ക് അഭയം കൊടുത്ത രാജ്യമാണ് ഫ്രാൻസ്. അങ്ങനെ അന്ന് ഫ്രാൻസിൽ കുടിയേറിയ ഒരു ചെച്ചൻ സ്വദേശിയുടെ മകനാണ് സാമുവൽപാറ്റിയുടെ കഴുത്തറുത്ത മതവെറി പിടിച്ച ചെറുക്കൻ. മുപ്പതു വർഷങ്ങൾക്കിപ്പുറം ലോകത്തിലെ തന്നെ മികച്ച സെക്ക്യൂലർ രാജ്യമായ ഫ്രാൻസ് തങ്ങളുടെ നടപടിയെ ഔദ്യോഗികമായി ഒരു ബില്ലിലൂടെ തിരുത്താൻ തുടങ്ങുമ്പോൾ അതിനു കാരണക്കാർ ആര്? ഫ്രഞ്ചുകാരോ കുടിയേറ്റക്കാരോ?

മറ്റൊന്ന് കൂടി! സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ കണ്ടില്ലെങ്കിലും, ആ തല അറുക്കൽ ആരെയും ഞെട്ടിച്ചില്ലെങ്കിലും ഡൊമസ്റ്റിക് സെപ്പറേറ്റ് ബിൽ എന്നു പേരുള്ള മാക്രോണിന്റെ ബില്ലിനെതിരെ കേരളത്തിൽ പ്രതികരിക്കാനും ശബ്ദിക്കാനുമാളുണ്ടാവും . കാരണം വോട്ടുബാങ്ക് മുഖ്യം ബിഗിലേ!

NB: ഉത്തരേന്ത്യയും ബീഫും ചൂണ്ടിക്കാട്ടി ചെക്ക് കമന്റുകളുമായി ആരും സമീപിക്കണ്ടാ ഈ പോസ്റ്റിൽ. കാരണം ഇതിൽ ഫ്‌ളോയിഡിനെയും സാമുവൽ പാറ്റിയെയും കേരളപ്രബുദ്ധജനത എങ്ങനെ നോക്കിക്കാണുന്നുവെന്നു മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP