Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കുട്ടികളില്ലാത്ത വിഷമിച്ച വർഷങ്ങൾക്കൊടുവിൽ ചികിത്സയ്ക്ക് ഫലം; ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതോടെ സന്തോഷത്തിന്റെ നിമിഷങ്ങൾ; പൊടുന്നനെ ഇരുട്ടിലാക്കി ശ്രുതിക്ക് ദേഹാസ്വാസ്ഥ്യം; കൺമണികളെ കണ്ട് കൊതി തീരും മുമ്പേ അമ്മ യാത്രയായതിന്റെ നടുക്കം മാറാതെ കുടുംബം

കുട്ടികളില്ലാത്ത വിഷമിച്ച വർഷങ്ങൾക്കൊടുവിൽ ചികിത്സയ്ക്ക് ഫലം; ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതോടെ സന്തോഷത്തിന്റെ നിമിഷങ്ങൾ; പൊടുന്നനെ ഇരുട്ടിലാക്കി ശ്രുതിക്ക് ദേഹാസ്വാസ്ഥ്യം; കൺമണികളെ കണ്ട് കൊതി തീരും മുമ്പേ അമ്മ യാത്രയായതിന്റെ നടുക്കം മാറാതെ കുടുംബം

കെ വി നിരഞ്ജൻ

കോഴിക്കോട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഇരട്ട കൺമണികളെ കൺനിറയെ കാണുന്നതിന് മുമ്പേ ശ്രുതി യാത്രയായി. പേരാമ്പ്ര കൂത്താളിയിലെ റിട്ട. ഹെൽത്ത് ഇൻസ്പക്ടർ കല്ലാട്ട് മീത്തൽ ഒ സി നാരായണൻ നായരുടെ മകളും പേരാമ്പ്ര സിൽവർ കോളെജ് അദ്ധ്യാപികയുമായ ശ്രുതി പ്രസൂൺ (33) ആണ് മക്കളെ മാറോടണയ്ക്കാനാവാതെ മരണത്തിന് കീഴടങ്ങിയത്.

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ശ്രുതി ഗർഭിണിയായപ്പോൾ കുടുംബത്തിൽ ആഹ്ലാദം അലയടിച്ചു. പിന്നീട് പ്രസവത്തിനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രുതി രണ്ടു കുരുന്നുകൾക്ക് ജന്മം നൽകി. ആശുപത്രിയിൽ കഴിയുന്നിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും ഇന്ന് പുലർച്ചെ ഒരുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പ്രാർത്ഥനകളുമായി ശ്രുതി മടങ്ങിവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും എല്ലാം വിഫലമായി. കഴിഞ്ഞ ദിവസം ശരീരത്തിൽ അനക്കമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ എല്ലാവരും പ്രതീക്ഷയിലായിരുന്നു. എന്നാൽ ഇന്നലെ പ്രതീക്ഷകൾ വേണ്ടെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

ഒരാഴ്ച മാത്രം പ്രായമായ രണ്ടു കുഞ്ഞുങ്ങൾക്ക് ഇനി അമ്മയില്ല. കുഞ്ഞുങ്ങളെ നൽകി ഭാര്യ യാത്രയായതോടെ തകർന്നിരിക്കുകയാണ് ഭർത്താവ്. നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു ശ്രുതി. മികച്ചൊരു അദ്ധ്യാപികയെന്ന നിലയിൽ വിദ്യാർത്ഥികളുടെ സ്‌നേഹവും അവർ നേടിയെടുത്തു. മൃതദേഹം ഇന്ന് കാലത്ത് കൂത്താളിയിലെ വീട്ടു വളപ്പിൽ സംസ്‌കരിച്ചു. മാതാവ്: ഇന്ദിര. ഭർത്താവ്: പ്രസൂൺ പെരുവയൽ (ബെൻസ് കാർ കോഴിക്കോട്). സഹോദരി ശ്രേയ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP