Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇക്കുറി തണുപ്പുകാലം ആസ്വദിക്കാൻ കാത്തിരിക്കുന്നവർ ആ മോഹം മാറ്റിവച്ചോളൂ; ഈ വർഷത്തെ തമ്പ് സീസൺ റദ്ദാക്കാൻ തീരുമാനിച്ച് സതേൺ ഗവർണറേറ്റ്

ഇക്കുറി തണുപ്പുകാലം ആസ്വദിക്കാൻ കാത്തിരിക്കുന്നവർ ആ മോഹം മാറ്റിവച്ചോളൂ; ഈ വർഷത്തെ തമ്പ് സീസൺ റദ്ദാക്കാൻ തീരുമാനിച്ച് സതേൺ ഗവർണറേറ്റ്

സ്വന്തം ലേഖകൻ

മനാമ: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശൈത്യകാല തമ്പ് സീസൺ റദ്ദാക്കി. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടാസ്‌ക്‌ഫോഴ്‌സുമായി ചർച്ചകൾ നടത്തിയുമാണ് തമ്പ് സീസൺ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് സതേൺ ഗവർണറേറ്റ് അറിയിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ സീസൺ മാറ്റിവെക്കാൻ തീരുമാനിച്ചത്.

അതിനാൽ തന്നെ, ബഹ്‌റൈനികളും പ്രവാസികളായ മലയാളികളും അടക്കം തണുപ്പുകാലം ആസ്വദിക്കാൻ മരുഭൂമിയിൽ തമ്പുകൾ കെട്ടി താമസിക്കുന്ന പതിവ് ഇത്തവണയുണ്ടാകില്ല. സാധാരണ സാഖിർ മരുഭൂമിയിൽ നൂറുകണക്കിന് കൂടാരങ്ങളാണ് ഇക്കാലത്ത് ഉയരാറുള്ളത്. പുരാതന കാലത്തെ ജീവിതത്തിന്റെ ഓർമ പുതുക്കലെന്നോണമാണ് അറബികൾ മരുഭൂമിയിൽ കൂടാരമടിക്കുന്നത്. ഏകദേശം നാലു മാസത്തോളാണ് തമ്പ് ജീവിതം. നവംബറിൽ തുടങ്ങുന്ന സീസൺ മാർച്ച് വരെ തുടരും.

ഇത്തവണ തമ്പ് സീസൺ റദ്ദാക്കിയതോടെ, തമ്പുകളും ഉപകരണങ്ങളും വാടകക്ക് കൊടുക്കുന്നവരും അനുബന്ധ ജീവനക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടാരങ്ങൾ നിർമ്മിച്ച് വാടകക്ക് നൽകുന്ന നിരവധി ഏജൻസികളുണ്ട്. ചുരുങ്ങിയത് 30 ദീനാറാണ് ഒരു ദിവസത്തേക്ക് വാടക. ഇത്തവണത്തെ സീസൺ റദ്ദാക്കിയതോടെ, ഇനി അടുത്ത വർഷത്തെ തമ്പ് സീസണായുള്ള കാത്തിരിപ്പാണ് ഏവർക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP