Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണിൽ കുഴിക്കും; കത്‌വ പെൺകുട്ടിയുടെ അഭിഭാഷകയ്ക്ക് നേരെ കൊലവിളിയുമായി ഹിന്ദുത്വവാ​ദികൾ

നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണിൽ കുഴിക്കും; കത്‌വ പെൺകുട്ടിയുടെ അഭിഭാഷകയ്ക്ക് നേരെ കൊലവിളിയുമായി ഹിന്ദുത്വവാ​ദികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കത്‌വയിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് വേണ്ടി വാദിച്ച അഭിഭാഷക ദീപികാ സിങ് രജാവത്തിന് ഹിന്ദുത്വവാ​ദികളുടെ ഭീഷണി. കഴിഞ്ഞ ​ദിവസം രാത്രിയിലാണ് ഒരുസംഘം ആളുകൾ ഇവരുടെ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയത്. നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണിൽ കുഴിക്കുമെന്ന ഭീഷണിയുമായി സംഘം വീടിന് മുന്നിൽ നിലയുറപ്പിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ പൊലിസ് സംഘമെത്തിയാണ് അക്രമികളെ നീക്കിയത്.

ആൾക്കൂട്ടം തന്റെ വീടിനു പുറത്ത് തടിച്ചുകൂടി ഭീഷണി മുഴക്കുന്നതായി ദീപിക തന്നെയാണ് അറിയിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ വിരോധാഭാസം ചിത്രീകരിക്കുന്ന ഒരു കാർട്ടൂൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ഹിന്ദുത്വ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. നവരാത്രിയുമായി ബന്ധപ്പെടുത്തിയായിരുന്നു കാർട്ടൂൺ. നവരാത്രി സമയത്ത് സ്ത്രീയെ ആരാധിക്കുകയും മറ്റു ദിവസങ്ങളിൽ സ്ത്രീകൾക്കെതിരെ നടത്തുന്ന ആക്രമണവും വ്യക്തമാക്കുന്നതായിരുന്നു ഇവർ പങ്കുവെച്ച കാർട്ടൂൺ. വിരോധാഭാസം എന്ന ക്യാപ്ഷനോടെയാണ് ദീപിക കാർട്ടുൺ പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു ഇവർക്കെതിരെ ഹിന്ദുത്വ പ്രവർത്തകർ ഭീഷണിയുമായി എത്തിയത്.

നിലവിൽ ദീപിക ജമ്മു കശ്മീർ ഹൈക്കോടതിയിൽ പ്രാക്റ്റീസ് ചെയ്യുകയാണ്. 2018 ജനുവരിയിലാണ് കത്വയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നത്. ലോകത്തെയാകെ ‍ഞെട്ടിച്ച ക്രൂരത. പ്രതികളെ പിന്തുണച്ച് പ്രദേശവാസികളും സംസ്ഥാനത്തെ ബിജെപി മന്ത്രിമാരും പ്രതിഷേധപ്രകടനങ്ങളും റാലികളും നടത്തിയത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP