Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിവി എസ് എൻടോർക്ക് 125 സൂപ്പർസ്‌ക്വാഡ് എഡിഷൻ അവതരിപ്പിച്ചു

ടിവി എസ് എൻടോർക്ക് 125 സൂപ്പർസ്‌ക്വാഡ് എഡിഷൻ അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ആഗോളപ്രശസ്ത ഇരുചക്ര, മൂചക്ര വാഹന നിർമ്മാതാക്കളായ ടിവി എസ് മോട്ടോർ കമ്പനി, മാർവൽ അവഞ്ചേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടിവി എസ് എൻടോർക്ക് 125 സൂപ്പർസ്‌ക്വാഡ് പതിപ്പ് പുറത്തിറക്കി. പ്രശസ്തമായ മാർവൽ സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യയിലെ ആദ്യത്തെ റേസ് ട്യൂൺഡ് ഫ്യൂവൽ ഇൻജക്ഷൻ (ആർടി-എഫ്ഐ) സാങ്കേതിവിദ്യയോടു കൂടിയ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറായ ടിവി എസ് എൻടോർക്കിന്റെ പ്രത്യേക സൂപ്പർസ്‌ക്വാഡ് പതിപ്പ് അവതരിപ്പിക്കാൻ, ഡിസ്നി ഇന്ത്യയുടെ കൺസ്യൂമർ പ്രോഡക്ട്സ് ബിസിനസുമായി കമ്പനി സഹകരിക്കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറെന്ന സവിശേഷതയോടെ 2018ൽ പുറത്തിറങ്ങിയ ടിവി എസ് എൻടോർക്ക് 125, ഇതിന് ശേഷം സമാനതകളില്ലാത്ത രൂപഭംഗിയും മികച്ച റേസിങ് പ്രകടനവും ഈ രംഗത്തെ ആദ്യ സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്ത് മറ്റാരും നേടാത്ത സ്ഥാനമാണ് നേടുന്നത്. പുതുമാറ്റത്തിന്റെ പര്യായമായും ബ്രാൻഡ് മാറി. കഴിഞ്ഞ വർഷം ടിവി എസ് എൻടോർക്ക് 125 അതിന്റെ പോർട്ട്ഫോളിയോയിലുടനീളം റേസ് ട്യൂൺഡ് ഫ്യൂവൽ ഇൻജക്ഷൻ വിദ്യ അവതരിപ്പിച്ചിരുന്നു. ഈ പരിണാമം തുടരുന്നതോടൊപ്പം ഇസഡ് ജനറേഷനായ പുതുതലമുറ ഉപഭോക്താക്കളെ ആനന്ദിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇസഡ് ജനറേഷനെ സംബന്ധിച്ചിടത്തോളം മാർവൽ യൂണിവേഴ്സ് ഒരു ശക്തമായ ഇഷ്ടമേഖലയാണ്. മാർവൽ അവഞ്ചേഴ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സൂപ്പർ സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കുന്നതോടെ ടിവി എസ് എൻടോർക് 125 പുതിയ വഴിത്തിരിവാണ് സൃഷ്ടിക്കുന്നത്.

യഥാക്രമം അയൺമാൻ, ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ അമേരിക്ക എന്നീ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഇൻവിൻസിബ്ൾ റെഡ്, സ്റ്റെൽത്ത് ബ്ലാക്ക്, കോംബാറ്റ് ബ്ലൂ എന്നിങ്ങനെ ആകർഷകമായ മൂന്നു വകഭേദങ്ങളോടെയാണ് സൂപ്പർസ്‌ക്വാഡ് പതിപ്പ് ഇറങ്ങുന്നത്. ഓരോ മാർവൽ സൂപ്പർ ഹീറോകളുമായും ബന്ധപ്പെട്ട വ്യക്തമായ സൂക്ഷ്മതകളും ഉത്പന്ന രൂപകൽപനയിലൂടെ പുതിയ പതിപ്പ് കൊണ്ടുവരുന്നത്. താൽപ്പര്യമുള്ളവരെ കൂടുതൽ സന്തോഷിപ്പിക്കുന്നതിന് പ്ലേ സ്മാർട്ട്, പ്ലേ എപിക് എന്ന കാമ്പയിൻ ടാഗ്ലൈനും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാർവൽ അവഞ്ചേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടിവി എസ് എൻടോർക്ക് 125 സൂപ്പർസ്‌ക്വാഡ് പതിപ്പ് അവതരിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ടിവി എസ് മോട്ടോർ കമ്പനി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾസ്, സ്‌കൂട്ടേഴ്സ് ആൻഡ് കോർപ്പറേറ്റ് ബ്രാൻഡ് വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) അനിരുദ്ധ ഹൽദർ പറഞ്ഞു. ഈ സഹകരണത്തോടെ തങ്ങളുടെ ഇസഡ് ജനറേഷൻ ഉപഭോക്താക്കൾക്ക് സ്മാർട്ടായും വാഹനമോടിക്കാം. ടിവി എസ് എൻടോർക്ക് 125 സൂപ്പർസ്‌ക്വാഡ് പതിപ്പ് ഒരു ബ്ലോക്ക്‌ബസ്റ്ററായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് അനിരുദ്ധ ഹൽദർ കൂട്ടിച്ചേർത്തു.

ടിവി എസ് എൻടോർക്ക് 125 സൂപ്പർസ്‌ക്വാഡ് പതിപ്പിന് 85526 രൂപയാണ് കേരളത്തിലെ എക്സ്ഷോറൂം വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP