Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സിനിമാ മേഖലക്ക് ഇനി ആശ്വസിക്കാം; തമിഴ്റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തു

സിനിമാ മേഖലക്ക് ഇനി ആശ്വസിക്കാം; തമിഴ്റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തു

മറുനാടൻ ഡെസ്‌ക്‌

സിനിമാ ലോകത്തിന് ഒന്നടങ്കം തലവേദന സൃഷ്ടിച്ചിരുന്ന പൈറസി വെബ്സൈറ്റ് തമിഴ്റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തു. ആമസോൺ ഇന്റർനാഷനൽ നൽകിയ പരാതികളെ തുടർന്നാണ് നടപടി. ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസ്സൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്‌സ് രജിസ്ട്രിയിൽ (ഐസിഎഎൻഎൻ) നിന്ന് തമിൾറോക്കേഴ്‌സിനെ നീക്കിയതോടെയാണ് സൈറ്റ് അപ്രത്യക്ഷമായത്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ സിനിമകളുടേയും വ്യാജപതിപ്പ് മിനിറ്റുകൾക്കുള്ളിൽ ‌പുറത്തിറങ്ങിയതോടെയാണ് പിടിവീണത്. ഡിജിറ്റൽ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് മുൻനിർത്തിയാണ് തമിഴ് റോക്കേഴ്സിനെതിരെ ആമസോൺ രം​ഗത്തെത്തിയത്.

ഡൊമൈൻ സസ്പെൻഡ് ചെയ്തതോടെ തമിഴ്റോക്കേഴ്സ് എന്ന പേരിലോ അതിനു സമാനമായ പേരിലോ വെബ്സൈറ്റിനു രജിസ്റ്റർ ചെയ്യാനാകില്ല. ഇതോടു കൂടി തമിഴ്റോക്കേഴ്സ് എന്ന പേരു തന്നെ ഇന്റർനെറ്റ് ലോകത്തുനിന്നു അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ഇതിന് മുൻപും തമിഴ്റോക്കേഴ്സിനെ ബ്ലോക്ക്ചെയ്തിട്ടുണ്ടെങ്കിലും ഡൊമൈനുകൾ നിരന്തരം പുതിയ ലിങ്കുകളിലേക്ക് മാറ്റി പ്രത്യക്ഷപ്പെടുകയാണ് ഇവർ ചെയ്യാറുള്ളത്. അതിനാൽ വൈകാതെ തന്നെ വെബ്‌സൈറ്റ് തിരിച്ചുവരാനും സാധ്യതയുണ്ട്.

തീയെറ്റർ റിലീസിന് തൊട്ടുപിന്നാലെ വ്യാജൻ പുറത്തിറക്കിയാണ് തമിഴ്റോക്കേഴ്സ് കുപ്രസിദ്ധി ആർജിക്കുന്നത്. ഇവരെ പിടിച്ചുകെട്ടാൻ പലശ്രമങ്ങളും നടന്നെങ്കിലും ഫലം കണ്ടില്ല. തമിഴ്, തെലുങ്ക്‌, ഹിന്ദി, ഇംഗ്ലിഷ്, മലയാളം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലേയും പുതിയ ചിത്രങ്ങളുടെ വ്യാജൻ തമിഴ്റോക്കേഴ്സ് പുറത്തിറക്കാറുണ്ട്.

ആമസോൺ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാൽ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തൻ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകൾ തമിഴ് റോക്കേഴ്സ് ഇന്റർനെറ്റിൽ എത്തിച്ചിരുന്നു. ഡിജിറ്റൽ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോൺ നൽകിയത് എന്നാണ് റിപ്പോർട്ട്. മുൻപ് പലതവണ ബ്ലോക്ക് ചെയ്തിട്ടും പേരിൽ ചെറിയ മാറ്റം വരുത്തി സൈറ്റ് തിരിച്ചെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP