Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളർ തട്ടിപ്പു കേസ്: ബിജു രാധാകൃഷ്ണന് മൂന്നു വർഷം തടവും പിഴയും; ശാലുമേനോനും അമ്മക്കുമെതിരെ വിചാരണ തുടരും

സോളർ തട്ടിപ്പു കേസ്: ബിജു രാധാകൃഷ്ണന് മൂന്നു വർഷം തടവും പിഴയും; ശാലുമേനോനും അമ്മക്കുമെതിരെ വിചാരണ തുടരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോളാർ തട്ടിപ്പിൽ മണക്കാട് സ്വദേശിയിൽനിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ചു. മൂന്ന് വർഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ, വിവിധ കേസുകളിലായി അഞ്ച് വർഷത്തിലധികം ജയിൽവാസത്തിലായതിനാൽ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടതില്ല. പിഴ മാത്രം അടച്ചാൽ മതിയാകും.

കേസിൽ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണൻ നേരത്തെ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. അതേസമയം, കേസിലെ മറ്റ് രണ്ട് പ്രതികളായ ശാലു മേനോൻ, അമ്മ കലാദേവി എന്നിവർക്കെതിരേ വിചാരണ തുടരും.

തമിഴ്‌നാട്ടിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാനെന്ന് പറഞ്ഞ് സോളാർ കമ്പനിയുടെ പേരിൽ മണക്കാട് സ്വദേശിയിൽനിന്ന് 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. തിരുവനന്തപുരം വിമാനത്താവളത്തിൽവച്ചാണ് മണക്കാട് സ്വദേശി ബിജുരാധാകൃഷ്ണന് പണം കൈമാറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP